മ്യൂച്ചല്‍ ഫണ്ടില്‍ ഓണ്‍ലൈനായും എളുപ്പം നിക്ഷേപിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം 

മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന് ഇന്ന് സ്വീകാര്യത വര്‍ധിച്ചിരിക്കുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന് ഇന്ന് സ്വീകാര്യത വര്‍ധിച്ചിരിക്കുകയാണ്. മുതിര്‍ന്ന ആളുകള്‍ക്ക് പുറമേ ചെറുപ്പക്കാരും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിലേക്ക് കൂടുതലായി വരുന്നതാണ് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. നിക്ഷേപകര്‍ക്കും മ്യൂച്ചല്‍ ഫണ്ട് വില്‍ക്കുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ നേരിട്ടുപോയും ഓണ്‍ലൈനായും മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. 

അസറ്റ് മാനേജ്‌മെന്റ് കമ്പനികളാണ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപ പദ്ധതികള്‍ അവതരിപ്പിക്കുന്നത്. ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധത്തില്‍ വ്യത്യസ്ത മ്യൂച്ചല്‍ ഫണ്ടുകള്‍ വിപണിയില്‍ ലഭ്യമാണ്. ഓരോരുത്തരുടെയും സാമ്പത്തിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം തെരഞ്ഞെടുക്കുന്നതില്‍ വ്യത്യാസമുണ്ട്. സെബിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അസറ്റ് മാനേജ്‌മെന്റ് കമ്പനികളുമായി സഹകരിച്ച് മാത്രമേ നിക്ഷേപം നടത്താവൂ. മ്യൂച്ചല്‍ ഫണ്ടില്‍ ഓണ്‍ലൈനായി നിക്ഷേപിക്കുന്ന വിധം ചുവടെ:

അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ വെബ്‌സൈറ്റില്‍ കയറി അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക

വ്യക്തിഗത വിവരങ്ങള്‍ കൈമാറിയാണ് അക്കൗണ്ട് തുറക്കേണ്ടത്

ഫോറിന്‍ അക്കൗണ്ട് ടാക്‌സ് കംപ്ലയന്‍സ് ആക്ട് ഫോം പൂരിപ്പിക്കുക

ബാങ്ക് വിശദാംശങ്ങള്‍ നല്‍കുക

ക്യാന്‍സല്‍ഡ് ചെക്ക് ലീഫിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യുക

കെവൈസിക്ക് പാന്‍, ആധാര്‍ വിവരങ്ങള്‍ കൈമാറുന്നതോടെ നടപടികള്‍ പൂര്‍ത്തിയായി

ഡീമാറ്റ് അക്കൗണ്ട് ഉള്ളവര്‍ക്കും ലോഗിന്‍ ചെയ്ത് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. 

മാസംതോറും നിക്ഷേപിക്കാവുന്ന എസ്‌ഐപിയും തെരഞ്ഞെടുക്കാവുന്നതാണ്. ഓട്ടോ ഡെബിറ്റ് വഴി നിക്ഷേപകര്‍ക്ക് എസ്‌ഐപിയില്‍ ചേരാവുന്നതാണ്. പേര്, ഫോണ്‍ നമ്പര്‍, പാന്‍ നമ്പര്‍ എന്നിവ നല്‍കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com