'കഴിവില്‍ വിശ്വാസമില്ല' ചാറ്റ് ജിപിടിയുടെ ബുദ്ധികേന്ദ്രം സാം ആള്‍ട്ടമാനെ കമ്പനി പുറത്താക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2023 12:12 PM  |  

Last Updated: 18th November 2023 12:12 PM  |   A+A-   |  

sam_altman

സാം ആള്‍ട്ട്മാന്‍/ട്വിറ്റര്‍

 

ന്യൂയോര്‍ക്ക്: ചാറ്റ് ജിപിടി രൂപപ്പെടുത്തിയ ഓപ്പണ്‍ എഐയുടെ സിഇഒ സ്ഥാനത്തുനിന്ന് സാം ആള്‍ട്ട്മാനെ പുറത്താക്കി. ഓപ്പണ്‍ എ.ഐ.യെ മുന്നോട്ടുനയിക്കാന്‍ സാമിന് കഴിയില്ലെന്ന് കണ്ടെത്തിയാണ് നടപടി. ഇതിനു പിന്നാലെ സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാന്‍ കമ്പനിയില്‍നിന്നു രാജിക്കത്തു നല്‍കി. 

കമ്പനി ചീഫ് ടെക്‌നോളജി ഓഫീസറായ മിറ മൊറാട്ടിയെ താത്കാലിക സിഇഒ ആയി നിയമിച്ചതായി ഓപ്പണ്‍ എഐ അറിയിച്ചു. 

മനുഷ്യനെപ്പോലെത്തന്നെ പ്രതികരിക്കാനാവുന്ന, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലാംഗ്വേജ് മോഡലായ ചാറ്റ് ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് മുപ്പത്തെട്ടുകാരനായ സാം ആള്‍ട്ട്മാനാണ്. ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സാം സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും കമ്പനിക്ക് സാമിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജോലി എഐ ചെയ്യും; ആമസോണ്‍ നൂറുകണക്കിനു പേരെ പിരിച്ചുവിടുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ