സ്വര്‍ണവിലയില്‍ മാറ്റമില്ല; 44,000ല്‍ താഴെ തന്നെ 

By സമകാലിക മലയാളം ഡെസ്ക്       |   Published: 14th September 2023 10:13 AM  |  

Last Updated: 14th September 2023 10:13 AM  |   A+A-   |  

gold

ഫയല്‍ ചിത്രം

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായി നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. നിലവില്‍ 43,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5450 രൂപ നല്‍കണം.

കഴിഞ്ഞമാസം 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. 21ന് 43,280 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപ വര്‍ധിച്ച് 44,240 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി. തുടര്‍ന്ന് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.

ഈ വാർത്ത കൂടി വായിക്കൂ  

ഒരു ടാബില്‍ നിന്ന് മറ്റൊന്നിലേക്ക് എളുപ്പം പോകാം; ടാബ് സൈ്വപ്പിങ് ഫീച്ചര്‍ വീണ്ടും അവതരിപ്പിച്ച് വാട്‌സ്ആപ്പ് 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ