ആധാര്‍ കൈയിലുണ്ടോ?, ഞൊടിയില്‍ ഇ- പാന്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം 

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2023 01:06 PM  |  

Last Updated: 22nd September 2023 01:06 PM  |   A+A-   |  

pan and aadhaar

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: സാധാരണ നിലയില്‍ അപേക്ഷിച്ച് ഏറെ ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമാണ് പാന്‍ കാര്‍ഡ് ലഭിക്കുക. എന്നാല്‍ ഓണ്‍ലൈനിലൂടെ ഞൊടിയില്‍ ഇ- പാന്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ആധാര്‍ നമ്പര്‍ വേണം എന്നത് മാത്രമാണ് ഇ- പാന്‍ എളുപ്പം കിട്ടാന്‍ വേണ്ട നിബന്ധന. ഡിജിറ്റല്‍ ആയി സൈന്‍ ചെയ്തിരിക്കുന്ന ഇ- പാന്‍ സൗജന്യമായി ലഭിക്കുന്നതിനുള്ള സൗകര്യമാണ് ആദായനികുതി പോര്‍ട്ടലില്‍ ഒരുക്കിയിരിക്കുന്നത്.ആധാര്‍ ഇ- കെവൈസി ഉപയോഗിച്ച് പാന്‍ ഓണ്‍ലൈനായി അപ്‌ഡേറ്റും ചെയ്യാം.

ആദ്യം ആദായനികുതി വകുപ്പിന്റെ ഇ- ഫയലിങ് പോര്‍ട്ടലായ https://www.incometax.gov.in/iec/foportal/ സന്ദര്‍ശിക്കുക

ഇന്‍സ്റ്റന്റ് ഇ- പാനില്‍ ക്ലിക്ക് ചെയ്യുക

ഇ- പാന്‍ പേജില്‍ ഗെറ്റ് ന്യൂ ഇ- പാനില്‍ ക്ലിക്ക് ചെയ്യുക

ന്യൂ ഇ- പാന്‍ പേജില്‍ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക

ചെക്ക് ബോക്‌സിലെ ഐ കണ്‍ഫോം തെരഞ്ഞെടുത്ത ശേഷം ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകുക

ഒടിപി വാലിഡേഷന്‍ പേജില്‍ ഒടിപി നല്‍കുക ( മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്തിരിക്കണം)

ചെക്ക് ബോക്‌സ് തെരഞ്ഞെടുത്ത് ആധാര്‍ വിശദാംശങ്ങള്‍ വാലിഡേറ്റ് ചെയ്ത ശേഷം മുന്നോട്ടുപോകുക

അക്ക്‌നോളജ്‌മെന്റ് നമ്പറോട് കൂടിയ സന്ദേശം ലഭിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇന്ത്യയില്‍ ഐഫോണ്‍ സ്വന്തമാക്കാന്‍ തിരക്ക്; അടിസ്ഥാന വില 79,900 രൂപ-വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ