സലാം എയർ ഒക്ടോബർ ഒന്ന് മുതൽ ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തുന്നു

By സമകാലികമലയാളം ഡെസ്ക്   |   Published: 22nd September 2023 11:28 AM  |  

Last Updated: 22nd September 2023 11:28 AM  |   A+A-   |  

salam_air_image

സലാം എയർ വിമാനം/ ഇൻസ്റ്റ​ഗ്രാം

 

മസ്‌കത്ത്: ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ അടുത്ത മാസം ഒന്ന് മുതൽ ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തുന്നു. ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതിമൂലമാണ് സർവീസ് നിർത്തുന്നതെന്ന് എയർലൈൻസ് കമ്പനി സർ‌ക്കുലറിൽ പറയുന്നു. ഒക്ടോബർ ഒന്നു മുതലുള്ള ബുക്കിങ് സൗകര്യവും വെബ്‌സൈറ്റിൽ നിന്നും നീക്കി.

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് തുക റീഫണ്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു. റീഫണ്ട് ലഭിക്കുന്നതിന് സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള അം​ഗീകൃത ഏജൻസികളെയോ ബന്ധപ്പെടാമെന്നും സർക്കുലറിൽ പറയുന്നു. കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാമായിരുന്ന സലാം എയറിന്റെ പിൻമാറ്റം സാധാരണക്കാരായ മലയാളികളായ പ്രവാസികൾക്കടക്കം വലിയ തിരിച്ചടിയായിരിക്കുകയാണ്. നിലവിൽ മസ്‌കത്തില്‍ നിന്ന് തിരുവനന്തപുരം, ലക്ക്‌നൗ, ജൈപ്പൂര്‍ സെക്ടറുകളിലേക്കും സലാലയില്‍ നിന്ന് കോഴിക്കേട്ടേക്കുമാണ് സലാം എയറിന്റെ ഇന്ത്യയിലേക്കുള്ള സർവീസ്. 

മറ്റ് വിമാനക്കമ്പനികൾ 15,000 രൂപയ്ക്കു മുകളിൽ ഈടാക്കിയിരുന്നയിടത്ത് സലാം എയറിൽ 6,000 രൂപയ്ക്കു വരെ ടിക്കറ്റുകൾ ലഭിച്ചിരുന്നു. ഗൾഫിലെ മിക്ക പ്രദേശങ്ങളിലേക്കും സൗദിയിലേക്കും കുറഞ്ഞ നിരക്കിൽ ഇവർ കണക്‌ഷൻ സർവീസുകളും നൽകിയിരുന്നു. അതേസമയം എത്രക്കാലത്തേക്കാണ് സർവീസ് റദ്ദാക്കൽ എന്ന കാര്യത്തിൽ അധികൃതർ വ്യക്തത നൽകിയിട്ടില്ല. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സ്വര്‍ണവില വീണ്ടും 44,000ല്‍ താഴെ; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 280 രൂപ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ