രണ്ടു ദിവസത്തിനിടെ 33 പൈസയുടെ ഇടിവ്; ഡോളറിനെതിരെ രൂപ 83ന് മുകളില്‍ തന്നെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2023 04:20 PM  |  

Last Updated: 26th September 2023 04:20 PM  |   A+A-   |  

rupees

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. 14 പൈസയുടെ നഷ്ടത്തോടെ 83 രൂപ 27 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. 

അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്നതുമാണ് രൂപയ്ക്ക് വിനയായത്. ബാരലിന് 92 ഡോളറിന് മുകളിലാണ് എണ്ണവില. 

ഇന്നലെ 19 പൈസയുടെ നഷ്ടമാണ് രൂപയ്ക്ക് ഉണ്ടായത്. 83 രൂപ 19 പൈസ എന്ന എന്ന നിലയിലാണ് ഇന്ന് രൂപയുടെ വിനിമയം തുടങ്ങിയത്. വിനിമയത്തിന്റെ ഒരു ഘട്ടത്തില്‍ 83 രൂപ 17 പൈസ എന്ന നിലയിലേക്ക് മൂല്യം ഉയര്‍ന്ന ശേഷമാണ് 83 രൂപ 27 പൈസ എന്നനിലയില്‍ വിനിമയം അവസാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്വര്‍ണ വിലയില്‍ ഇടിവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ