മുംബൈ: തുടര്‍ച്ചയായി മൂന്ന് ദിവസം നഷ്ടത്തില്‍ ക്ലോസ് ചെയ്ത ഓഹരി വിപണിയില്‍ ഇന്ന് നേട്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി. എന്‍എസ്ഇ നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.
തിങ്കളാഴ്ച രണ്ടായിരത്തിലധികം പോയിന്റ് ഇടിവോടെയാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. ആഗോള വിപണി കനത്ത നഷ്ടം നേരിട്ടതാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്ക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അടക്കമാണ് വിപണിയെ സ്വാധീനിച്ചത്. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് ആയിരം പോയിന്റ് തിരിച്ചുകയറിയെങ്കിലും പിന്നീടുള്ള മണിക്കൂറുകളില്‍ ഇത് നിലനിര്‍ത്താന്‍ സാധിച്ചില്ല. ഒടുവില്‍ 166 പോയിന്റ് നഷ്ടത്തിലാണ് സെന്‍സെക്‌സ് ഇന്നലെ ക്ലോസ് ചെയ്തത്. നിഫ്റ്റി 24,000 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെയാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളുടെ ചുവടുപിടിച്ച് ഇന്ന് ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിക്കുകയായിരുന്നു. സെന്‍സെക്‌സ് 79000ന് പോയിന്റിനും നിഫ്റ്റി 24000 പോയിന്റിനും മുകളിലാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മാരുതി, ഇന്‍ഫോസിസ്, അള്‍ട്രാ ടെക് സിമന്റ്, അദാനി പോര്‍ട്‌സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, ടൈറ്റന്‍ ഓഹരികള്‍ നഷ്ടം നേരിട്ടു. മാന്ദ്യ ഭീഷണി നിലനില്‍ക്കുന്ന അമേരിക്ക ഇന്നലെ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതും ഏഷ്യന്‍ വിപണിയില്‍ നിന്നുള്ള അനുകൂല ഘടകങ്ങളുമാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ