വീട് വാങ്ങിയവര്‍ക്ക് ആശ്വാസം, ലോങ് ടൈം ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സില്‍ ഇളവുമായി കേന്ദ്രം; നടപടി ഇങ്ങനെ

2024 ജൂലൈ 23ന് മുമ്പ് വസ്തു വാങ്ങിയവര്‍ക്ക് ആശ്വാസമായി ലോങ് ടൈം ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി നിര്‍ദേശിച്ചു
long term capital gains tax
2024 ജൂലൈ 23ന് മുമ്പ് വസ്തു വാങ്ങിയവര്‍ക്ക് ആശ്വാസമായി ലോങ് ടൈം ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി നിര്‍ദേശിച്ചുപ്രതീകാത്മക ചിത്രം
Published on
Updated on

ന്യൂഡല്‍ഹി: വീട് വാങ്ങിയവര്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. 2024 ജൂലൈ 23ന് മുമ്പ് വസ്തു വാങ്ങിയവര്‍ക്ക് ആശ്വാസമായി ലോങ് ടൈം ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി നിര്‍ദേശിച്ചു. ഇന്‍ഡെക്‌സെഷന്‍ കൂടാതെ 12.5 ശതമാനം ലോങ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് അല്ലെങ്കില്‍ ഇന്‍ഡെക്‌സെഷനോട് കൂടി 20 ശതമാനം ഉയര്‍ന്ന നികുതി ഇവയില്‍ ഒന്ന് തെരഞ്ഞെടുക്കാനുള്ള അവസരമാണ് പുതിയ ഭേദഗതിയിലൂടെ കേന്ദ്രം ഒരുക്കിയത്.

കഴിഞ്ഞ ബജറ്റിലാണ് വസ്തു വില്‍ക്കുന്നവര്‍ക്ക് ലോങ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് 20 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി കുറച്ചത്. എന്നാല്‍ ഇതോടൊപ്പം ഇന്‍ഡെക്‌സെഷന്‍ ആനുകൂല്യം എടുത്ത് കളഞ്ഞത് ഇതിന്റെ പ്രയോജനം നഷ്ടപ്പെടുത്തി എന്ന തരത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വസ്തു വാങ്ങുന്ന സമയത്തെയും വില്‍ക്കുന്ന സമയത്തെയും പണപ്പെരുപ്പനിരക്ക് കൂടി കണക്കുകൂട്ടി ലോങ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാകസ് നിശ്ചയിക്കാന്‍ അനുവദിക്കുന്നതാണ് ഇന്‍ഡെക്‌സെഷന്‍ ആനുകൂല്യം. ഇത് വസ്തു വില്‍ക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു. ഇതാണ് കഴിഞ്ഞ ബജറ്റില്‍ എടുത്തു കളഞ്ഞത്. നികുതി ബാധ്യത വര്‍ധിക്കാന്‍ ഇത് ഇടയാക്കുമെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഈ പശ്ചാത്തലത്തിലാണ് 2024 ജൂലൈ 23ന് മുന്‍പ് വസ്തു വാങ്ങിയവര്‍ക്ക് ഇളവ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്.

2024ലെ ധനകാര്യ ബില്ലിലെ ഭേദഗതി അനുസരിച്ച്, ചൊവ്വാഴ്ച ലോക്സഭാ അംഗങ്ങള്‍ക്ക് വിതരണം ചെയ്ത നിര്‍ദേശത്തില്‍ 2024 ജൂലൈ 23ന് മുമ്പ് വീട് വാങ്ങിയ വ്യക്തികള്‍ക്കോ ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കോ പുതിയ സ്‌കീമിലോ പഴയ സ്‌കീമിലോ നികുതി കണക്കാക്കാവുന്നതാണ്. ഇന്‍ഡെക്‌സെഷന്‍ കൂടാതെ 12.5 ശതമാനം ലോങ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് ആണ് പുതിയ സ്‌കീം. ഇന്‍ഡെക്‌സെഷനോട് കൂടി 20 ശതമാനം ഉയര്‍ന്ന നികുതി ചുമത്തുന്നതാണ് പഴയ സ്‌കീം.

long term capital gains tax
പിന്നും ഒടിപിയും ഇല്ലാതെയാകും!; യുപിഐയില്‍ വരുന്നു പുതിയ സുരക്ഷാക്രമീകരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com