സാങ്കേതിക തകരാര്‍; മാരുതി 2555 ആള്‍ട്ടോ കാറുകള്‍ തിരികെ വിളിക്കുന്നു

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ 2555 ആള്‍ട്ടോ കെ 10 കാറുകള്‍ തിരിച്ചുവിളിക്കും
Maruti Suzuki Alto
ആള്‍ട്ടോ കെ 10ഫയൽ
Published on
Updated on

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ 2555 ആള്‍ട്ടോ കെ 10 കാറുകള്‍ തിരികെ വിളിക്കുന്നു. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സ്റ്റിയറിങ് ഗിയര്‍ ബോക്‌സ് അസംബ്ലിയില്‍ തകരാര്‍ സംഭവിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനം. 'തകരാര്‍, വാഹനത്തിന്റെ സ്റ്റിയറബിലിറ്റിയെ ബാധിച്ചേക്കാം. തകരാര്‍ ഉള്ള വാഹനങ്ങളുടെ ഉപഭോക്താക്കള്‍ പാര്‍ട്‌സ് മാറ്റി സ്ഥാപിക്കുന്നതുവരെ വാഹനം ഓടിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. തകരാര്‍ ബാധിച്ച വാഹനം മാരുതി സുസുക്കി അംഗീകൃത ഡീലര്‍ വര്‍ക്ക്ഷോപ്പുകള്‍ പരിശോധിച്ച് സൗജന്യമായി പാര്‍ട്‌സ് മാറ്റിസ്ഥാപിക്കുന്നതിന് ഉടമകളെ ബന്ധപ്പെടും'-എക്‌സ്‌ചേഞ്ച് ഫയലിങ്ങില്‍ മാരുതി വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2019 ജൂലൈ 30 നും 2019 നവംബര്‍ 1 നും ഇടയില്‍ നിര്‍മ്മിച്ച 11,851 യൂണിറ്റ് ബലേനോയും 4,190 യൂണിറ്റ് വാഗണ്‍ആറും മാര്‍ച്ചില്‍ മാരുതി സുസുക്കി തിരിച്ചുവിളിച്ചിരുന്നു. ഇന്ധന പമ്പ് മോട്ടോറിന്റെ ഒരു ഘടകത്തില്‍ തകരാര്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു തിരിച്ചുവിളിക്കാന്‍ മാരുതി തീരുമാനിച്ചത്.

Maruti Suzuki Alto
മള്‍ട്ടി-ഫോക്കല്‍ പോര്‍ട്രെയിറ്റ്, 50 എംപി കാമറ; വിവോയുടെ വി40 സീരീസ് ലോഞ്ച് ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com