ന്യൂഡല്‍ഹി: പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ 6.50 ശതമാനമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. തുടർച്ചയായി ഒൻപതാം തവണയാണ് പലിശനിരക്കിൽ മാറ്റം വരുത്തേണ്ട എന്ന ആർബിഐ തീരുമാനം.
ഭക്ഷ്യവിലക്കയറ്റം തുടരുന്ന പശ്ചാത്തലത്തിലാണ് പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനം റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. പണപ്പെരുപ്പനിരക്ക് നിയന്ത്രണ വിധേയമാക്കാനാണ് റിസര്‍വ് ബാങ്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞ അവലോകന യോഗത്തിലും റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. റിപ്പോ നിരക്കിന് പുറമേ സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റിയും ബാങ്ക് നിരക്കും 6.75 ശതമാനമായും തുടരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു. പണലഭ്യത കുറച്ച് പണപ്പെരുപ്പനിരക്ക് കുറയ്ക്കാനാണ് നിരക്കുകളിൽ മാറ്റം വരുത്താതിരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അടുത്തിടെ പണപ്പെരുപ്പനിരക്ക് വീണ്ടും ഉയര്‍ന്നിരുന്നു. പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ താഴെ എത്തിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തോട് പണപ്പെരുപ്പനിരക്ക് അടുക്കാത്ത പശ്ചാത്തലത്തില്‍ മുഖ്യപലിശനിരക്കില്‍ മാറ്റം വരുത്താത്ത നയം റിസര്‍വ് ബാങ്ക് തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ