UPI per transaction, per day limit
നികുതി പേയ്‌മെന്റുകള്‍ക്കായി 5 ലക്ഷം രൂപ വരെ യുപിഐ വഴി കൈമാറാംഫയൽ

ഒരു ദിവസം യുപിഐ വഴി എത്ര ഇടപാടുകള്‍ നടത്താം?, പരിധി എത്ര?; ഏഴു ബാങ്കുകളുടെ പട്ടിക നോക്കാം

സാധാരണയായി യുപിഐ ഇടപാട് പരിധി ഒരു ദിവസം ഒരു ഇടപാടിന് ഒരു ലക്ഷം രൂപ വരെയാണ്

സാധാരണയായി യുപിഐ ഇടപാട് പരിധി ഒരു ദിവസം ഒരു ഇടപാടിന് ഒരു ലക്ഷം രൂപ വരെയാണ്. ക്യാപിറ്റല്‍ മാര്‍ക്കറ്റ്, കളക്ഷനുകള്‍, ഇന്‍ഷുറന്‍സ്, വിദേശ ഇന്‍വാര്‍ഡ് റെമിറ്റന്‍സ് തുടങ്ങിയ ചില പ്രത്യേക വിഭാഗങ്ങളില്‍ യുപിഐ ഇടപാട് പരിധി 2 ലക്ഷം വരെയാണ്. ഐപിഒയ്ക്കും റീട്ടെയില്‍ ഡയറക്ട് സ്‌കീമിനും 5 ലക്ഷം രൂപ വരെയാണ്. പുതിയ ആര്‍ബിഐ ചട്ടം അനുസരിച്ച്, നികുതി പേയ്‌മെന്റുകള്‍ക്കായി 5 ലക്ഷം രൂപ വരെ യുപിഐ വഴി കൈമാറാം. ഏഴു ബാങ്കുകളുടെ യുപിഐ പരിധി ചുവടെ:

1. എസ്ബിഐ

UPI per transaction, per day limit

എസ്ബിഐയില്‍ യുപിഐ ഇടപാട് പരിധി ഒരു ദിവസം ഒരു ഇടപാടിന് ഒരു ലക്ഷം രൂപ വരെയാണ്. കൂടാതെ ഒരു ദിവസം ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് യുപിഐ വഴി കൈമാറാന്‍ കഴിയുന്ന പരമാവധി തുകയും ഒരു ലക്ഷം രൂപയാണ്.

2. എച്ച്ഡിഎഫ്‌സി ബാങ്ക്

UPI per transaction, per day limit

ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് യുപിഐ വഴി കൈമാറാന്‍ കഴിയുന്ന പരമാവധി തുക ഒരു ലക്ഷം രൂപ വരെയാണ്. 24 മണിക്കൂറിനിടെ ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് യുപിഐ വഴി 20 ഇടപാടുകള്‍ നടത്താം.

3. ഐസിഐസിഐ ബാങ്ക്

UPI per transaction, per day limit

യുപിഐ ഇടപാട് പരിധി ഒരു ദിവസം ഒരു ഇടപാടിന് ഒരു ലക്ഷം രൂപ വരെയാണ്. ഒരു ദിവസത്തെ മൊത്തം ഇടപാട് മൂല്യവും ഒരു ലക്ഷം രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ദിവസം ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പരമാവധി 10 യുപിഐ ഇടപാടുകള്‍ നടത്താം.

4. ബാങ്ക് ഓഫ് ബറോഡ

UPI per transaction, per day limit

ഉപയോക്താക്കള്‍ക്ക് പ്രതിദിനം യുപിഐ വഴി ഒരു ലക്ഷം രൂപ വരെ അയക്കാം. പ്രതിദിനം പരമാവധി 20 ഇടപാടുകള്‍ മാത്രമേ നടത്താന്‍ സാധിക്കൂ.

5. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

UPI per transaction, per day limit

യുപിഐ ഇടപാട് പരിധി ഒരു ദിവസം ഒരു ഇടപാടിന് ഒരു ലക്ഷം രൂപ വരെയാണ്. മൊത്തം ഒരു ദിവസം ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് യുപിഐ വഴി കൈമാറാന്‍ കഴിയുന്ന തുകയും ഒരു ലക്ഷം രൂപയാണ്.

6. കാനറ ബാങ്ക്

UPI per transaction, per day limit

24 മണിക്കൂറിനുള്ളില്‍ യുപിഐ വഴി കൈമാറാന്‍ കഴിയുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഒരു ദിവസം 20 ഇടപാടുകള്‍ വരെ നടത്താം.

7. പഞ്ചാബ് നാഷണല്‍ ബാങ്ക്

UPI per transaction, per day limit

യുപിഐ ഇടപാട് പരിധി ഒരു ദിവസം ഒരു ഇടപാടിന് ഒരു ലക്ഷം രൂപ വരെയാണ്. മൊത്തം ഒരു ദിവസം ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് യുപിഐ വഴി കൈമാറാന്‍ കഴിയുന്ന തുകയും ഒരു ലക്ഷം രൂപയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com