ന്യൂഡല്‍ഹി: പുതിയ ഇലക്ട്രിക് വാഹനമായ വിന്‍ഡ്‌സര്‍ ഇവിയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ ഇന്ത്യ. എംജി മോട്ടോര്‍ പുറത്തിറക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് വാഹനം സെപ്റ്റംബര്‍ 11ന് ഇന്ത്യന്‍ വിപണിയില്‍ എത്തും.
വുളിംഗ് ക്ലൗഡ് ഇവിയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ് എംജി വിന്‍ഡ്സര്‍ ഇവി. ഫോര്‍ ഡോര്‍ ക്രോസ്ഓവറോടെ വരുന്ന വാഹനത്തില്‍ മുന്നില്‍ വെവ്വേറെ ഹെഡ്ലാമ്പ് പോഡുകളുള്ള എല്‍ഇഡി ലൈറ്റ് ബാര്‍, എല്‍ ആകൃതിയിലുള്ള ഗ്രാഫിക്‌സോട് കൂടിയ റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, പിന്നില്‍ സംയോജിത സ്റ്റോപ്പ് ലാമ്പോടുകൂടിയ റൂഫ് സ്പോയിലര്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പനോരമിക് സണ്‍റൂഫ്, 2-സ്‌പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിങ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള ഡ്യുവല്‍ സ്‌ക്രീനുകള്‍ എന്നിവയാണ് അകത്തളത്തെ വിശേഷങ്ങള്‍.135 ഡിഗ്രി വരെ ചാരാന്‍ കഴിയുന്ന എയ്റോ ലോഞ്ച് സീറ്റുകളാണ് കാറിന്റെ മറ്റൊരു പ്രത്യേകത.
ഇലക്ട്രിക് മോട്ടോര്‍, ബാറ്ററി ഓപ്ഷനുകളുടെ വിശദാംശങ്ങള്‍ എംജി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും അന്താരാഷ്ട്ര വിപണിയില്‍, ഈ ഇലക്ട്രിക് വാഹനം രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വരുന്നത്. 360 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന 37.9 kWh ബാറ്ററിയാണ് ഒന്നാമത്തെ ഓപ്ഷന്‍. 460 കിലോമീറ്റര്‍ റേഞ്ച് കിട്ടുന്ന 50.6 kWh ബാറ്ററിയാണ് മറ്റൊന്ന്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ