സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. നാളെ ഡല്‍ഹിയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ സൈന്യം വ്യത്യസ്ത തരത്തിലുള്ള നിരവധി വാഹനങ്ങളാണ് പ്രദര്‍ശിപ്പിക്കുക. സ്വാതന്ത്ര്യം ലഭിക്കുന്നതിന് ജീവത്യാഗം ചെയ്തവര്‍ക്ക് ആദരം അര്‍പ്പിക്കാന്‍ രാജ്യം കാത്തിരിക്കുകയാണ്. പരേഡില്‍ കരസേന ഉപയോഗിക്കുന്ന അഞ്ചു കാറുകളുടെയും ബൈക്കുകളുടെയും പട്ടിക ചുവടെ:
ഉയര്‍ന്ന തലത്തിലുള്ള സുരക്ഷ വാഗ്ദാനം ചെയ്യുന്ന വാഹനമാണിത്. സുരക്ഷ കണക്കിലെടുത്ത് കരസേന അടക്കം നിരവധി സുരക്ഷാ സേനകള്‍ ഈ വാഹനം ഉപയോഗിക്കുന്നുണ്ട്. ട്രാന്‍സ്‌പോര്‍ട്ടിനും ഏറ്റുമുട്ടല്‍ മേഖലയില്‍ സപ്പോര്‍ട്ടിനുമായാണ് ഈ വാഹനം ഉപയോഗിക്കുന്നത്. 105 ബിഎച്ച്പിയും 228 എന്‍എം ടോര്‍ക്യൂവോടും കൂടിയ 2.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ കവചിത വാഹനത്തിന് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും.
വിവിധ ആവശ്യങ്ങള്‍ക്കായി കരസേന പതിവായി ഉപയോഗിച്ച് വരുന്ന വാഹനമാണിത്. ദുര്‍ഘടമായ പാതകളിലൂടെയുള്ള സഞ്ചാരത്തിന് സൈന്യം ഏറ്റവുമധികം ആശ്രയിക്കുന്ന വാഹനങ്ങളില്‍ ഒന്നാണിത്. നീണ്ടക്കാലം ഉപയോഗിക്കാന്‍ കഴിയും എന്നതും ജിപ്‌സി തെരഞ്ഞെടുക്കാന്‍ ഒരു കാരണമാണ്.
ദുര്‍ഘടമായ പാതകളിലൂടെയുള്ള യാത്രയ്ക്ക് അനുയോജ്യമാണ് എന്നത് തന്നെയാണ് റോയല്‍ എന്‍ഫീല്‍ഡ് 350 കരസേനയ്ക്ക് പ്രിയങ്കരമാക്കുന്നത്. കൂടാതെ ദീര്‍ഘക്കാലം ഉപയോഗിക്കാന്‍ കഴിയും എന്നതും റോയല്‍ എന്‍ഫീല്‍ഡ് 350 തെരഞ്ഞെടുക്കാന്‍ മറ്റൊരു കാരണമാണ്. ഇതിന്റെ വ്യത്യസ്തമായ സൗണ്ടും ആകര്‍ഷിക്കുന്ന ഘടകമാണ്.
നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡും സിഐഎസ്എഫുമാണ് ഇത് പ്രധാനമായി ഉപയോഗിക്കുന്നത്. 4.76 ലിറ്റല്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്ന ഈ വാഹനത്തില്‍ ഒരേസമയം പത്തുപേര്‍ക്ക് വരെ സഞ്ചരിക്കാന്‍ സാധിക്കും. ഭീകരവാദ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുന്നതിനാണ് എന്‍എസ്ജി മുഖ്യമായി ഈ കവചിത വാഹനം ഉപയോഗിക്കുന്നത്
കരുത്ത് തന്നെയാണ് യമഹ ആര്‍ഡി 350 തെരഞ്ഞെടുക്കാന്‍ സൈന്യത്തെ പ്രേരിപ്പിച്ച ഘടകം. ടു സ്‌ട്രോക്ക് എന്‍ജിനാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി കരസേന ഇത് ഉപയോഗിച്ച് വരികയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ