ന്യൂഡല്‍ഹി: പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്കിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ നാളെ അവതരിപ്പിക്കും. മോട്ടോര്‍ സൈക്കിളിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ചില സൂചനകള്‍ നല്‍കുന്ന ചിത്രങ്ങള്‍ കമ്പനി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ഈ ചിത്രങ്ങള്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, വീതിയേറിയ ഹാന്‍ഡില്‍ബാറുകള്‍, ചില വളവുകള്‍ എന്നിവയുള്ള ഒരു ഫ്യൂച്ചറിസ്റ്റിക്, സ്പോര്‍ട്ടി ബൈക്കിനെ കുറിച്ച് സൂചന നല്‍കുന്നതാണ്.
ടിഎഫ്ടി ഡിസ്പ്ലേ, ഒല മാപ്സ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ ബൈക്കിലുണ്ടാകാനാണ് സാധ്യത. പ്രമുഖ ബൈക്കായ കെടിഎമ്മിന് സമാനമായ രൂപമാകാം ഒലയുടെ ഇലക്ട്രിക് ബൈക്കിന് എന്ന് സൂചന നല്‍കുന്ന ദൃശ്യങ്ങള്‍ കമ്പനി മേധാവി ഭവിഷ് അഗര്‍വാള്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ബൈക്കിന്റെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 1.5 ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ വിലയുണ്ടാകാമെന്നാണ് അഭ്യൂഹങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മോട്ടോര്‍സൈക്കിളുകളുടെ വിതരണം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.2025ന്റെ തുടക്കത്തോടെ വാണിജ്യ ഇവി സെല്ലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ഇന്‍ ഹൗസ് ശേഷി വികസിപ്പിക്കാനാണ് കമ്പനി ആദ്യം ലക്ഷ്യമിടുന്നത്. ഇത് ചെലവ് ചുരുക്കാന്‍ സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ