സ്വര്‍ണവിലയില്‍ മാറ്റമില്ല; 52,500ല്‍ താഴെ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല
KERALA GOLD RATE
ഗ്രാമിന് 6555 രൂപ നല്‍കണംഫയൽ/ എക്സ്പ്രസ്
Published on
Updated on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 52,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6555 രൂപ നല്‍കണം. അഞ്ചുദിവസത്തിനിടെ 1700 രൂപ വര്‍ധിച്ച് 52,500 കടന്ന് മുന്നേറിയ സ്വര്‍ണവില ഇന്നലെ ഇടിഞ്ഞാണ് ഈ നിലവാരത്തില്‍ എത്തിയത്.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളം താഴ്ന്ന ശേഷം സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ബുധനാഴ്ച 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില അഞ്ചുദിവസത്തിനിടെ 1700 രൂപ വര്‍ധിച്ചത്.

KERALA GOLD RATE
അത്യാധുനിക എഐ ഫീച്ചറുകള്‍, മികച്ച കാമറ അനുഭവം; പിക്‌സല്‍ 9 സീരീസുമായി ഗൂഗിള്‍, വില 79,999 രൂപ മുതല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com