ഇഎംഐ ഉയരും; എസ്ബിഐ പലിശനിരക്ക് വര്‍ധിപ്പിച്ചു

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പലിശനിരക്ക് വര്‍ധിപ്പിച്ചു
SBI Hikes MCLR-based Lending Rates
എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്കാണ് വര്‍ധിപ്പിച്ചത്ഫയൽ
Updated on

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പലിശനിരക്ക് വര്‍ധിപ്പിച്ചു. എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്കാണ് വര്‍ധിപ്പിച്ചത്. പത്ത് ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് കഴിഞ്ഞദിവസം പ്രാബല്യത്തില്‍ വന്നു.

ഓവര്‍ നൈറ്റ് എംസിഎല്‍ആര്‍ 8.20 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഒരു മാസം കാലാവധിയുള്ള എംസിഎല്‍ആര്‍ 8.45, മൂന്ന് മാസം 8.50, ആറുമാസം 8.85, ഒരു കൊല്ലം 8.95, രണ്ടു വര്‍ഷം 9.05, മൂന്ന് വര്‍ഷം 9.10 എന്നിങ്ങനെയാണ് പുതുക്കിയ പലിശനിരക്ക്. എംസിഎല്‍ആര്‍ വര്‍ധിപ്പിച്ചതോടെ വായ്പകള്‍ കൂടുതല്‍ ചെലവേറിയതാകും. ഇഎംഐയും ഉയരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംസിഎല്‍ആര്‍ അടിസ്ഥാനപരമായി ഒരു ബാങ്കിന് വായ്പയില്‍ നിന്ന് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ്. ബാങ്കിന്റെ ഫണ്ട് ചെലവ്, പ്രവര്‍ത്തന ചെലവ്, നിശ്ചിത ലാഭ മാര്‍ജിന്‍ എന്നിവ പരിഗണിച്ചാണ് ഈ നിരക്ക് നിശ്ചയിക്കുന്നത്.

SBI Hikes MCLR-based Lending Rates
12.99 ലക്ഷം രൂപ മുതല്‍; മഹീന്ദ്ര ഥാറിന്റെ ഫൈവ് ഡോര്‍ റോക്സ് എസ് യുവി ലോഞ്ച് ചെയ്തു-വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com