Moto G45 5G
മോട്ടോ ജി45 IMAGE CREDIT: motorola

മോട്ടോയുടെ ജി45 ലോഞ്ച് ബുധനാഴ്ച; പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള ജി സീരീസില്‍ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള ജി സീരീസില്‍ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. മോട്ടോ ജി85 ഫൈവ് ജി പുറത്തിറക്കി ഏതാനും ആഴ്ചകള്‍ക്കകമാണ് മോട്ടോ ജി45 അവതരിപ്പിക്കുന്നത്. ബുധനാഴ്ച മോട്ടോ ജി45 ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മോട്ടോ ജി 45 വെഗന്‍ ലെതറിന്റെയും മെലിഞ്ഞ ഡിസൈനിന്റെയും പാരമ്പര്യം തുടരുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഫോണുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അഞ്ചുകാര്യങ്ങൾ ചുവടെ:

1. ഡിസൈന്‍

Moto G45 5G
മോട്ടോ ജി45 IMAGE CREDIT: motorola

ജി സീരീസിന്റെ കൈയടി നേടിയ ഡിസൈനില്‍ തന്നെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. വീഗന്‍ ലെതര്‍ ഡിസൈന്‍ ആയിരിക്കും ഇതിന്റെ പ്രത്യേകത. ഈ ഡിസൈന്‍ മോട്ടോ ജി 85ന് പ്രീമിയം ലുക്ക് നല്‍കിയിരുന്നു. വൃത്താകൃതിയിലുള്ള അരികുകളും മെറ്റാലിക് ഫ്രെയിമും ഉള്ള ഒരു ബോക്സി ലുക്കാണ് സ്മാര്‍ട്ട്ഫോണില്‍ പ്രതീക്ഷിക്കുന്നത്. ഫ്‌ലിപ്കാര്‍ട്ടിലെ ചിത്രങ്ങള്‍ അനുസരിച്ച്, ഫ്രെയിമിന് ഫോണിന്റെ അതേ നിറമായിരിക്കും. കടല്‍ പച്ച, കടും നീല, ചുവപ്പ് എന്നി നിറങ്ങളിലായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക.

2. ഡിസ്പ്ലേ

Moto G45 5G
മോട്ടോ ജി45 IMAGE CREDIT: motorola

120Hz റിഫ്രഷ് നിരക്കുള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഫോണിന്. ഫ്‌ലാറ്റ് സ്‌ക്രീനിനൊപ്പം സ്മാര്‍ട്ട്‌ഫോണിന് ഒരു പഞ്ച് ഹോള്‍ ഡിസ്‌പ്ലേ കൂടി ഉണ്ടായിരിക്കും. ഗോറില്ല ഗ്ലാസ് 3 ഉപയോഗിച്ച് സ്‌ക്രീന്‍ സംരക്ഷിക്കും.

3. പ്രോസസര്‍

Moto G45 5G
മോട്ടോ ജി45 IMAGE CREDIT: motorola

സ്നാപ്ഡ്രാഗണ്‍ 6s Gen3 ചിപ്സെറ്റ് കരുത്തോടെ വരുന്ന ഫോണിന് 8ജിബി റാമാണ് ഉണ്ടാവുക.സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 14-ലാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഫീച്ചറുകളായ സ്മാര്‍ട്ട് കണക്റ്റും ഫാമിലി സ്‌പേസും സ്മാര്‍ട്ട്‌ഫോണിന് പ്രീമിയം ഫീല്‍ നല്‍കും.

4. കാമറ

Moto G45 5G
മോട്ടോ ജി45 IMAGE CREDIT: motorola

50 മെഗാപിക്‌സല്‍ ക്വാഡ് പിക്‌സല്‍ പ്രൈമറി കാമറയായിരിക്കും ഇതില്‍ ക്രമീകരിക്കുക. സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി, 16 മെഗാപിക്‌സല്‍ മുന്‍ കാമറയുമുണ്ട്. ഇമേജ് ഓട്ടോ എന്‍ഹാന്‍സ്, മാക്രോ വിഷന്‍ കാമറ, ഓട്ടോ നൈറ്റ് വിഷന്‍ തുടങ്ങി നിരവധി ഫീച്ചറുകളോടെയായിരിക്കും കാമറ സെക്ഷന്‍ വരിക.

5. ബാറ്ററി

Moto G45 5G
മോട്ടോ ജി45 IMAGE CREDIT: motorola

5000mAh ബാറ്ററി ശേഷിയാണ് ഫോണിനുള്ളത്. ടര്‍ബോ പവര്‍ ഫാസ്റ്റ് ചാര്‍ജിംഗ് കൊണ്ടുവരുമെന്ന് മോട്ടറോള അവകാശപ്പെടുന്നു. 15,000 രൂപ മുതലാണ് വില പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com