ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഇയര്‍ബഡുകള്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. വണ്‍പ്ലസ് ബഡ്‌സ് 3 പ്രോ എന്ന പേരില്‍ അവതരിപ്പിക്കുന്ന പ്രീമീയം ഇയര്‍ബഡുകള്‍ക്ക് 11,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
ഡ്യുവല്‍ ഡ്രൈവര്‍ സജ്ജീകരണത്തോടെ വരുന്ന വണ്‍പ്ലസ് ബഡ്‌സ് 3 പ്രോയ്ക്ക് മുന്‍ഗാമിയായ വണ്‍പ്ലസ് ബഡ്‌സ് പ്രോ ടുവിനേക്കാള്‍ നിരവധി ഫീച്ചറുകള്‍ ഉണ്ടാവും. എന്നിരുന്നാലും, വിലയില്‍ വലിയ മാറ്റമൊന്നും ഉണ്ടായേക്കില്ല. പുതിയ ജോഡി ഇയര്‍ബഡുകള്‍ക്ക് ബഡ്‌സ് പ്രോ ടുവിന്റെ അതേവിലയായിരിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഇന്‍-ഇയര്‍, ട്രൂ വയര്‍ലെസ് ഇയര്‍ബഡുകള്‍ (TWS) ആയിട്ടാണ്. ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റിയും ഫീച്ചര്‍ ആക്റ്റീവ് നോയ്സ് കാന്‍സലേഷനും അടക്കം നിരവധി പ്രത്യേകതകളുമായാണ് ഇയര്‍ബഡുകള്‍ വിപണിയിലെത്തുക. 43 മണിക്കൂര്‍ വരെ മികച്ച ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്നു.
കേസും ഇയര്‍ബഡുകളും ഒരുമിച്ച് 61 ഗ്രാം ഭാരം മാത്രമേ ഉണ്ടാവൂ. IP55 റേറ്റിംഗുള്ള ടച്ച് കണ്‍ട്രോളുകള്‍, വോയ്സ് അസിസ്റ്റന്റ് സപ്പോര്‍ട്ട്, വാട്ടര്‍ റെസിസ്റ്റന്‍സ് എന്നിവയും ഇതിന്റെ ഫീച്ചറുകളാണ്. ഈ ഇയര്‍ബഡുകള്‍ ആഴത്തിലുള്ള ബാസിനൊപ്പം മികച്ച ശബ്ദ നിലവാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.പാക്കേജില്‍ ഒരു ജോടി ഇയര്‍ബഡുകള്‍, ഒരു ചാര്‍ജിംഗ് കേസ്, ഒരു ടൈപ്പ്-സി ചാര്‍ജിംഗ് കേബിള്‍, സുരക്ഷ, വാറന്റി കാര്‍ഡുകള്‍, നാല് ഇയര്‍ ടിപ്പുകള്‍ എന്നിവ ഉള്‍പ്പെട്ടേക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ