ഏഷ്യയിലെ സമ്പന്നമായ ഗ്രാമം ഗുജറാത്തില്‍; ബാങ്കുകളിലെ സ്ഥിരനിക്ഷേപം 7,000 കോടി

രാജ്യത്ത് മറ്റൊരു ഗ്രാമത്തിലും ഇത്രയധികം ബാങ്കുകളില്ല.
madhapur
മദാപ്പര്‍ ഗ്രാമംഎക്‌സ്‌
Published on
Updated on

അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കേന്ദ്രങ്ങളിലൊന്നാണ് ഗുജറാത്ത്. രാജ്യത്തെ നിരവധി പ്രമുഖ വ്യവസായികളും ഇവിടെ നിന്നാണ്. ഗുജറാത്ത് കച്ചിലെ മദാപ്പര്‍ ആണ് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നഗ്രാമം എന്നറിയപ്പെടുന്നത്. ഈ ഗ്രാമത്തില്‍ താമസിക്കുന്നവര്‍ക്ക് ബാങ്കുകളില്‍ ഉള്ളത് 7,000 കോടി രൂപയുടെ സ്ഥിരനിക്ഷേപമാണ്.

മദാപ്പറില്‍ ഏറ്റവും കൂടുതല്‍ പട്ടേല്‍ സമുദായക്കാരണ്. ജനസംഖ്യ ഏകദേശം 32,000ആണ്. 2011ല്‍ ഇത് 17,000 ആയിരുന്നു. എസ്ബിഐ, പിഎന്‍ബി, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, യൂണിയന്‍ ബാങ്ക് തുടങ്ങി ഈ ഗ്രാമത്തില്‍ പതിനേഴ് ബാങ്കുകളുണ്ട്. രാജ്യത്ത് മറ്റൊരു ഗ്രാമത്തിലും ഇത്രയധികം ബാങ്കുകളില്ല. കുടുതല്‍ ബാങ്കുകള്‍ ഇവിടെ ശാഖ തുടങ്ങാന്‍ താത്പര്യപ്പെടുന്നു.

സമൃദ്ധിയുടെ പ്രധാനകാരണം ഗ്രാമത്തിലെ 65 ശതമാനത്തിലേറെ പേരും എന്‍ആര്‍ഐകളാണ് എന്നതാണ്. ഇവിടെ ഏകദേശം 20000ത്തോളം വീടുകളുണ്ട്.1200 കുടുംബങ്ങള്‍ വിദേശത്ത് താമസിക്കുന്നു. ഒരു കുടുംബത്തിലെ ഒരാള്‍ എങ്കിലും യുകെ, യുഎസ്എ, ആഫ്രിക്ക, ഗള്‍ഫ് എന്നിവടങ്ങളില്‍ ജോലിയുള്ളവരാണ്. ഇവരുടെ വരുമാനത്തിന്റെ വലിയ ഒരു ശതമാനം നാട്ടിലേക്കു തന്നെ ഇവര്‍ എത്തിക്കുന്നു. സ്ഥലത്തെ ബാങ്കുകളില്‍ നിക്ഷേപിക്കുന്നു. ഒപ്പം വ്യവസായങ്ങളും നാട്ടില്‍ തന്നെ ആരംഭിക്കുന്നു. ഇതോടെയാണു ഗ്രാമം സമ്പന്നമായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗ്രാമം എന്ന് വിളിക്കാമെങ്കിലും സ്‌കൂളുകളും കോളജുകളും വ്യവസായങ്ങളും ആശുപത്രികളും അണക്കെട്ടും വരെ ഇവിടെയുണ്ട്. 1968 മദാപ്പര്‍ വില്ലേജ് അസോസിയേഷന്‍ ലണ്ടനില്‍ ആരംഭിച്ച ചരിത്രം കൂടിയുണ്ട് ഇവിടെ നിന്നു വിദേശത്തു ജോലി തേടി പോയി വിജയിച്ചവര്‍ക്കു പറയാന്‍.

madhapur
സാധാരണക്കാര്‍ വലയുന്നു; ഡോക്ടര്‍മാര്‍ ജോലിക്ക് കയറണമെന്ന് സുപ്രീം കോടതി; 'പ്രതികൂല നടപടി ഉണ്ടാകില്ല'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com