ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് ജുപ്പിറ്റര്‍ 110 പുറത്തിറക്കി. പുതിയ സ്റ്റൈലില്‍ അടുത്ത തലമുറ സ്‌കൂട്ടറായി അവതരിപ്പിച്ച ജുപ്പിറ്ററില്‍ 113.3 സിസി സിംഗിള്‍-സിലിണ്ടര്‍, 4-സ്‌ട്രോക്ക് എന്‍ജിന്‍, 6500 ആര്‍പിഎമ്മില്‍ 5.9 കിലോവാട്ട്, 9.8 എന്‍എം അല്ലെങ്കില്‍ 9.2 എന്‍എം ടോര്‍ക്ക് ഓപ്ഷനുകള്‍ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇന്റലിജന്റ് ഇഗ്‌നിഷന്‍ സിസ്റ്റം, ഓട്ടോ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷണാലിറ്റി, ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ISG) തുടങ്ങിയ ഫീച്ചറുകളുമായി നൂതനമായ iGO അസിസ്റ്റ് സാങ്കേതികവിദ്യയോട് കൂടിയാണ് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. പുതിയ സ്‌കൂട്ടറിന് അതിന്റെ മുന്‍ഗാമിയേക്കാള്‍ 10 ശതമാനം മൈലേജ് കൂടുതല്‍ ലഭിക്കും. കൂടുതല്‍ ആകര്‍ഷണം നല്‍കാന്‍ ഇന്‍ഫിനിറ്റി ലാമ്പുകളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.
മുന്‍വശത്തെ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, നീളമുള്ള സീറ്റ്, മതിയായ ലെഗ് സ്‌പേസ്, സ്ഥിരതയും സൗകര്യവും ഉറപ്പാക്കുന്ന ബോഡി ബാലന്‍സ് ടെക്‌നോളജി 2.0 എന്നിവ ഡിസൈനില്‍ ഉള്‍പ്പെടുന്നു. ഡബിള്‍ ഹെല്‍മെറ്റ് സ്റ്റോറേജ്, മെറ്റല്‍മാക്‌സ് ബോഡി, ഫോളോ മീ ഹെഡ്ലാമ്പുകള്‍, ടേണ്‍ സിഗ്‌നല്‍ ലാമ്പ് റീസെറ്റ്, എമര്‍ജന്‍സി ബ്രേക്ക് മുന്നറിയിപ്പ് എന്നിവ ശ്രദ്ധേയമായ സുരക്ഷാ ഫീച്ചറുകളാണ്.
കോള്‍, എസ്എംഎസ് അലര്‍ട്ടുകള്‍, വോയ്സ് അസിസ്റ്റ് ഉള്ള നാവിഗേഷന്‍, 'ഫൈന്‍ഡ് മൈ വെഹിക്കിള്‍' ഫംഗ്ഷന്‍ തുടങ്ങിയ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.പൂര്‍ണ്ണ ഡിജിറ്റല്‍ ബ്ലൂടൂത്ത്-എനേബിള്‍ഡ് ക്ലസ്റ്റര്‍ സ്‌കൂട്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്മാര്‍ട്ട് അലര്‍ട്ടുകളോട് കൂടിയ പൂര്‍ണ്ണ ഡിജിറ്റല്‍ കളര്‍ എല്‍സിഡി സ്പീഡോമീറ്ററും ഇതില്‍ ഉള്‍പ്പെടുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടിവിഎസ് ജുപ്പിറ്റര്‍ 110 ആറ് നിറങ്ങളില്‍ ലഭ്യമാണ്. ഡോണ്‍ ബ്ലൂ മാറ്റ്, ഗാലക്റ്റിക് കോപ്പര്‍ മാറ്റ്, ടൈറ്റാനിയം ഗ്രേ മാറ്റ്, സ്റ്റാര്‍ലൈറ്റ് ബ്ലൂ ഗ്ലോസ്, ലൂണാര്‍ വൈറ്റ് ഗ്ലോസ്, മെറ്റിയര്‍ റെഡ് ഗ്ലോസ് എന്നി നിറങ്ങളിലാണ് സ്‌കൂട്ടര്‍ ലഭ്യമാകുക.
73,700 രൂപ മുതലാണ് വില(എക്സ്-ഷോറൂം, ഡല്‍ഹി). ഡ്രം, ഡ്രം അലോയ്, ഡ്രം എസ്എക്സ്സി, ഡിസ്‌ക് എസ്എക്സ്സി എന്നി നാല് വേരിയന്റുകളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ