ന്യൂഡല്‍ഹി: പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെലിന്റെ അതിവേഗ വൈ- ഫൈ സര്‍വീസ് 1200ല്‍പ്പരം നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിരവധി ടിവി ഷോകളും സിനിമകളും വെബ് സീരീസുകളും എയര്‍ടെല്‍ വരിക്കാര്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് വൈ- ഫൈ പ്ലാന്‍. 22 ലധികം ഒടിടി പ്ലാറ്റ്‌ഫോമുകളും 350ലധികം ടിവി ചാനലുകളും ആക്‌സസ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പ്ലാന്‍ അവതരിപ്പിച്ചത്. വൈവിധ്യമാര്‍ന്ന വിനോദ പരിപാടികള്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൂടാതെ നിലവിലുള്ള ഉപഭോക്താക്കള്‍ എയര്‍ടെലിന്റെ മറ്റു സേവനങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിയാല്‍ കൂടുതല്‍ മൂല്യം നല്‍കുമെന്നും കമ്പനി അറിയിച്ചു. പഠനം, വീട്ടിലിരുന്ന് ജോലി ചെയ്യല്‍ തുടങ്ങി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണെന്ന് എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍ പറഞ്ഞു.'വൈ-ഫൈ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു, സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്കും പഠനത്തിനും ജോലിക്കുമായി നമുക്ക് ഇപ്പോള്‍ വീട്ടില്‍ അതിവേഗ ഇന്റര്‍നെറ്റ് ആവശ്യമാണ്. നിലവില്‍ പരിമിതമായ സ്ഥലങ്ങളില്‍ മാത്രമാണ് എയര്‍ടെല്‍ വൈ ഫൈ ലഭ്യമായിരുന്നത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി 1200ലധികം നഗരങ്ങളിലേക്ക് അതിവേഗ വൈ-ഫൈ വ്യാപിപ്പിച്ചിരിക്കുകയാണ്. അതിവേഗ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഇപ്പോള്‍ അത് ചെയ്യാന്‍ കഴിയും.' ഗോപാല്‍ വിറ്റല്‍ പറഞ്ഞു.
ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം ബ്രാന്‍ഡായ എയര്‍ടെല്‍, 2019 സെപ്തംബറിലാണ് എയര്‍ടെല്‍ എക്സ്ട്രീം ഫൈബര്‍ അവതരിപ്പിച്ചത്. നിലവില്‍, പ്രതിമാസം 699 രൂപയില്‍ ആരംഭിക്കുന്ന ഡിടിഎച്ച് ആനുകൂല്യങ്ങളുള്ള ഒന്നിലധികം പ്ലാനുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ