ന്യൂഡല്‍ഹി: ഉത്സവ സീസണിന് മുന്നോടിയായി പൊളിക്കാന്‍ കൊടുക്കുന്ന പഴയ വാഹനങ്ങള്‍ക്ക് പകരം പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ കിഴിവ് നല്‍കാന്‍ തീരുമാനിച്ച് നിരവധി പ്രമുഖ വാണിജ്യ, യാത്രാ വാഹന നിര്‍മ്മാതാക്കള്‍. സുരക്ഷിതവും കാര്യക്ഷമവുമായ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ഇത് ഒരു സുപ്രധാന ചുവടുവെപ്പായി മാറുമെന്ന് കമ്പനികള്‍ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി വാഹന നിര്‍മ്മാതാക്കളുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനം. വാഹന വ്യവസായത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം കൂടിയത്.
'ചര്‍ച്ചയില്‍ വാഹനങ്ങളുടെ ആധുനികവല്‍ക്കരിക്കേണ്ടതിന്റെയും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തേണ്ടതിന്റേയും ആവശ്യകത മന്ത്രി ചൂണ്ടിക്കാട്ടി. പൊളിക്കാന്‍ കൊടുക്കുന്ന പഴയ വാഹനങ്ങളുമായി ബന്ധപ്പെട്ട സ്‌ക്രാപ്പേജ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പരിമിതമായ കാലയളവിലേക്ക് ഡിസ്‌കൗണ്ട് നല്‍കാന്‍ നിരവധി വാണിജ്യ, യാത്രാ വാഹന നിര്‍മ്മാതാക്കള്‍ സമ്മതിച്ചു'- സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വാണിജ്യ വാഹന നിര്‍മ്മാതാക്കള്‍ രണ്ട് വര്‍ഷത്തേക്ക് കിഴിവ് നല്‍കാന്‍ തയ്യാറായി. യാത്രാ വാഹന നിര്‍മ്മാതാക്കള്‍ ഒരു വര്‍ഷത്തേക്കും തയ്യാറായി.ഈ കിഴിവുകള്‍ പഴയ വാഹനങ്ങള്‍ സ്‌ക്രാപ്പുചെയ്യുന്നതിന് കൂടുതല്‍ പ്രോത്സാഹനം നല്‍കും. അതുവഴി സുരക്ഷിതവും കാര്യക്ഷമവുമായ വാഹനങ്ങള്‍ റോഡുകളില്‍ ഓടുന്നത് ഉറപ്പാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ