ന്യൂഡല്‍ഹി: സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിട്ടും പേടിഎം ഓഹരിയില്‍ മുന്നേറ്റം. പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരികള്‍ ചൊവ്വാഴ്ച 3.5 ശതമാനം ഉയര്‍ന്ന് 548.70 രൂപയിലെത്തി.
പേടിഎമ്മിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ വിജയ് ശേഖര്‍ ശര്‍മയ്ക്ക് അനുവദിച്ച എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷന്‍ പ്ലാനുമായി ബന്ധപ്പെട്ട് ചട്ടങ്ങളുടെ ലംഘനം നടന്നതായി ആരോപിച്ചാണ് പേടിഎമ്മിന് സെബി നോട്ടീസ് നല്‍കിയത്. ഇക്കാര്യത്തില്‍ പേടിഎം നല്‍കിയ വിശദീകരണത്തില്‍ നിക്ഷേപകര്‍ വിശ്വാസം അര്‍പ്പിച്ചതാണ് ഓഹരി മുന്നേറ്റത്തിന് കാരണം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2021-22 സാമ്പത്തിക വര്‍ഷത്തില്‍, എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷന്‍ പ്ലാന്‍ അനുസരിച്ച് പേടിഎം ശര്‍മ്മയ്ക്ക് 21 ദശലക്ഷം ഓഹരികളാണ് അനുവദിച്ചത്. 2024 മാര്‍ച്ച് 31 ന് അവസാനിക്കുന്ന പാദത്തിലെയും 2024 ജൂണ്‍ 30 ന് അവസാനിക്കുന്ന പാദത്തിലെയും സാമ്പത്തിക ഫലങ്ങളില്‍ ഇക്കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ സെബി നോട്ടീസുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളില്‍ ഒരു പുതുമയില്ലെന്ന് കമ്പനി വ്യക്തമാക്കി. കമ്പനി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുമായി പതിവായി ആശയവിനിമയം നടത്തുകയും ഇക്കാര്യത്തില്‍ മതിയായ വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് 2024 ജൂണ്‍ 30, 2024 മാര്‍ച്ച് 31 എന്നിവയില്‍ അവസാനിച്ച മുന്‍ പാദങ്ങളിലെ സാമ്പത്തിക ഫലങ്ങളെ ഇത് യാതൊരുവിധത്തിലും ബാധിച്ചിട്ടില്ലെന്നും കമ്പനി എക്‌സ്‌ചേഞ്ച് ഫയലിങ്ങില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം പേടിഎമ്മിന്റെ ഓഹരികള്‍ 40 ശതമാനമാണ് ഇടിഞ്ഞത്. 2024ല്‍ ഇതുവരെ പേടിഎം ഓഹരികള്‍ 16.3% ശതമാനമാണ് താഴ്ന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ