ഒരു എമർജൻസി ഫണ്ട് ഇല്ലെങ്കിൽ അടിയന്തര ആവശ്യത്തിന് പണം ആവശ്യമായി വന്നാൽ എന്ത് ചെയ്യുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉദാഹരണമായി ഒരാൾ ജോലിസ്ഥലത്തേക്ക് പോകുകയാണ് എന്ന് കരുതുക. കെട്ടിടത്തിലെ മോട്ടോർ പമ്പ് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്, അല്ലെങ്കിൽ ആർക്കും വെള്ളം കിട്ടില്ല എന്ന് പറഞ്ഞ് ഒരു കോൾ വരുന്നു. മോട്ടോർ പമ്പ് മാറ്റിവെയ്ക്കാൻ ഏകദേശം രണ്ടു ലക്ഷം രൂപ ചെലവ് വരുമെന്ന് കരുതുക. ഇതിനുള്ള പണമടയ്ക്കാൻ എങ്ങനെയാണ് പ്ലാൻ ചെയ്യുക? അടിയന്തര സാഹചര്യങ്ങളെ നേരിടേണ്ടി വരുമെന്ന് മുൻകൂട്ടി കണ്ട് കൈയിൽ സൂക്ഷിക്കുന്ന പ്രത്യേക ഫണ്ടോ, പണയപ്പെടുത്താൻ സ്വർണമോ ഇല്ലെങ്കിൽ കുടുങ്ങിയതായി തോന്നിയേക്കാം. എന്നാൽ ആധുനിക കാലത്ത് ഇതുപോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ ഒരാളെ സഹായിക്കാൻ എളുപ്പം കിട്ടുന്ന ഫണ്ടുകൾ ലഭ്യമാണ്. ഫണ്ട് കിട്ടാൻ ഒരു വ്യക്തിഗത വായ്പയ്ക്ക് എളുപ്പം അപേക്ഷിക്കാവുന്നതാണ്.
ഇപ്പോൾ ചിന്തിച്ചേക്കാം. ഇത് ശരിക്കും അത്ര എളുപ്പമാണോ എന്ന്. തീർച്ചയായും എളുപ്പമാണ്. എന്നിരുന്നാലും, ഒരു വ്യക്തിഗത വായ്പയുടെ കാര്യത്തിൽ അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. തുടക്കക്കാർ ആദ്യം പരിഗണിക്കേണ്ട കാര്യം - ഒരു വ്യക്തിഗത വായ്പയുടെ ഇഎംഐ അടയ്ക്കാൻ കഴിയുമോ എന്നതാണ്. അല്ലാത്തപക്ഷം ഒരു വ്യക്തിഗത വായ്പ ഒരിക്കലും ഒരു ഓപ്ഷനായി എടുക്കരുത്. കൈയിൽ കിട്ടാതെ വ്യക്തിഗത വായ്പയുടെ ഇഎംഐ എത്രയായിരിക്കും എന്ന് എങ്ങനെയാണ് അറിയാൻ കഴിയുക എന്ന് ചിന്തിക്കുന്ന ഒരുപാട് പേരുണ്ട്? വ്യക്തിഗത വായ്പയുടെ ഇഎംഐ എങ്ങനെ കണക്കാക്കാമെന്ന് നോക്കാം. അതിനുമുമ്പ്, ഒരു വ്യക്തിഗത വായ്പയെ കുറിച്ച് കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
എന്താണ് ഒരു വ്യക്തിഗത വായ്പ അല്ലെങ്കിൽ പേഴ്സണൽ ലോൺ?
ഒരു വ്യക്തിക്ക് വാഗ്ദാനം ചെയ്യുന്ന സുരക്ഷിതമല്ലാത്ത വായ്പയാണ് വ്യക്തിഗത വായ്പ. ഒരു ബാങ്കിൽ നിന്നോ ക്രെഡിറ്റ് യൂണിയനിൽ നിന്നോ അല്ലെങ്കിൽ ഒരു ഓൺലൈൻ വായ്പ ദാതാവിൽ നിന്നോ വ്യക്തിഗത ഉപയോഗത്തിനായി കടം വാങ്ങുന്ന വായ്പയാണിത്. ഭവന, കാർ വായ്പകൾ തുടങ്ങിയ സുരക്ഷിത വായ്പകളിൽ നിന്ന് വ്യത്യസ്തമായി, ഒരു വ്യക്തിഗത വായ്പയ്ക്ക് ഈട് ആവശ്യമില്ല. ലോൺ സുരക്ഷിതമാക്കാൻ വീടോ കാറോ പോലുള്ള ഒരു ആസ്തി പണയം വെക്കേണ്ടതില്ല എന്ന് അർഥം.
ഒരു പേഴ്സണൽ ലോൺ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഒരു പേഴ്സണൽ ലോണിന്റെ ഇഎംഐ കണക്കാക്കുന്നതിന് മുമ്പ്, ഒരു Personal loan യഥാർത്ഥത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ആദ്യം മനസിലാക്കണം. വായ്പയായി ലഭിക്കുന്ന വലിയ തുക, നിശ്ചിത കാലയളവിൽ നിശ്ചിത പ്രതിമാസ തവണകളായി അടച്ചുതീർക്കുന്നതാണ് രീതി. വായ്പയ്ക്ക് നിശ്ചിത പലിശനിരക്ക് ഉണ്ടായിരിക്കും. വായ്പ കാലാവധിയിൽ പലിശനിരക്ക് സ്ഥിരമായി തുടരും. അല്ലെങ്കിൽ വിപണി സാഹചര്യങ്ങൾക്കനുസരിച്ച് കാലക്രമേണ മാറാവുന്ന ഒരു വേരിയബിൾ പലിശനിരക്ക് ഉണ്ടായിരിക്കാം.
വ്യക്തിഗത വായ്പകൾക്ക് സാധാരണയായി ഒന്ന് മുതൽ ഏഴ് വർഷം വരെ തിരിച്ചടവ് കാലാവധി ഉണ്ടായിരിക്കും. കടം വാങ്ങാൻ തെരഞ്ഞെടുക്കുന്ന വായ്പ ദാതാവിന്റെ അടിസ്ഥാനത്തിലായിരിക്കും തിരിച്ചടവ് കാലാവധി നിശ്ചയിക്കുക.ഈ വായ്പ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. കടം ഏകീകരിക്കുക, വീട് നന്നാക്കുക, മെഡിക്കൽ ചെലവുകൾക്കായി പണം ചെലവഴിക്കുക, പ്രധാന പർച്ചേയ്സുകൾക്കായി പണം ചെലവഴിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി കടം വാങ്ങിയ പണം ഉപയോഗിക്കാവുന്നതാണ്. വായ്പ സ്വീകരിക്കുന്നയാളിന്റെ ക്രെഡിറ്റ് സ്‌കോർ, വരുമാനം, മറ്റ് സാമ്പത്തിക ഘടകങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് വായ്പ അംഗീകരിക്കുന്നതും പലിശനിരക്കുകൾ നിർണയിക്കുന്നതും. ഈ വായ്പകൾ സുരക്ഷിതമല്ലാത്തതിനാൽ, മറ്റ് വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ കടബാധ്യത കൂടുതലായിരിക്കും.
പ്രമുഖ പേഴ്സണൽ ലോൺ ദാതാക്കളെ അറിയാം
എച്ച്ഡിഎഫ്‌സി - എച്ച്ഡിഎഫ്‌സി ബാങ്ക് ആകർഷകമായ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 10.50% മുതലാണ് പലിശനിരക്ക് ആരംഭിക്കുന്നത്. ഈ വായ്പകളുടെ പരിധി 40 ലക്ഷം രൂപ വരെയാകാം. ലോൺ അപ്രൂവൽ കിട്ടിയാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ബാങ്ക് പണലഭ്യത ഉറപ്പാക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - എസ്ബിഐയുടെ എക്‌സ്പ്രസ് ക്രെഡിറ്റ് പേഴ്‌സണൽ ലോൺ അടുത്തിടെ ആരംഭിച്ചതാണ്. കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭിക്കുമെന്നതാണ് ഈ വായ്പയെ കൂടുതൽ ആകർഷണീയമാക്കുന്നത്. ഇത് സാധാരണയായി ഒരു വർഷത്തേക്ക് 9.60% മുതലാണ് പലിശനിരക്ക് ആരംഭിക്കുന്നത്. ഈ ലോൺ സാധാരണയായി ശമ്പളമുള്ള ആളുകൾക്ക് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.
ഐസിഐസിഐ ബാങ്ക് - ഐസിഐസിഐ ബാങ്കിന്റെ വ്യക്തിഗത വായ്പകൾ പ്രതിവർഷം 10.75% മുതൽ പലിശ നിരക്കിലാണ് തുടങ്ങുന്നത്. 25 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് വേഗത്തിൽ അംഗീകാരം നൽകുന്നതിൽ പേരുകേട്ടവരാണ് ഐസിഐസിഐ ബാങ്ക്. കൂടാതെ ഓൺലൈൻ അപേക്ഷാ പ്രക്രിയയും എളുപ്പമാണ്.
ആക്‌സിസ് ബാങ്ക് - ആക്‌സിസ് ബാങ്ക് ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് 10.49% മുതൽ 18.90% വരെ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ ബാങ്ക് ഓഫർ ചെയ്യുന്നുണ്ട്. 15 ലക്ഷം രൂപ വരെയുള്ള വായ്പകൾ ഫ്ലെക്സിബിൾ പിരീഡിലേക്കാണ് അനുവദിക്കുന്നത്. പിഴയോടെ ഇഎംഐ അടയ്ക്കുന്നത് ഒഴിവാക്കാൻ ഇഎംഐ ഹോളിഡേ ഓപ്ഷനും ബാങ്ക് അനുവദിച്ചിട്ടുണ്ട്.
ബജാജ് ഫിൻസെർവ് - ഒരു പ്രമുഖ എൻബിഎഫ്‌സി എന്ന നിലയിൽ, 13% മുതൽ ആരംഭിക്കുന്ന പലിശ നിരക്കിൽ ഒരു വ്യക്തിഗത ലോൺ നൽകാൻ കഴിയും. പെട്ടെന്ന് വായ്പ നൽകുന്നതിലും ബജാജ് ഫിൻസെർവ് മുൻപന്തിയിലാണ്. (പലപ്പോഴും 24 മണിക്കൂറിനുള്ളിൽ).
ടാറ്റ ക്യാപിറ്റൽ - ടാറ്റ ക്യാപിറ്റലിന്റെ വ്യക്തിഗത വായ്പകൾ പ്രതിവർഷം 11.25% മുതൽ 19% വരെ പലിശ നിരക്കിൽ ലഭ്യമാണ്. ഒരാളുടെ ആവശ്യകത മനസിലാക്കി ഉചിതമായ വ്യക്തിഗത ഓഫറുകളും ടാറ്റ ക്യാപിറ്റൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്താണ് ഓൺലൈൻ പേഴ്സണൽ ലോൺ ഓപ്ഷൻ?
5,00,000 രൂപയ്ക്ക് താഴെയുള്ള വായ്പകൾ അന്വേഷിക്കുന്നവർക്ക് ഇത് ഒരു മികച്ച ചോയ്‌സായിരിക്കും. ഈ ഓപ്ഷൻ നൽകുന്ന മികച്ച റേറ്റിംഗ് ഉള്ള ആപ്പുകൾ കണ്ടെത്താനാകും. എന്നിരുന്നാലും, ശ്രദ്ധിക്കേണ്ട ഒരു കാര്യം പലിശ നിരക്കുകൾ ആണ്. കൂടാതെ ദാതാവ് നിയമപ്രകാരം പ്രവർത്തിക്കുന്നതാണോ എന്നും പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. നടപടിക്രമങ്ങൾ പൂർത്തിയായാൽ തൽക്ഷണ ഓൺലൈൻ ലോൺ ഓഫർ സ്വന്തമാക്കാൻ ആകും എന്നതാണ് പ്രത്യേകത.
ഒരു വ്യക്തിഗത വായ്പയുടെ ഇഎംഐ എങ്ങനെ കണക്കാക്കാം?
ഒരു പേഴ്സണൽ ലോണിന്റെ ഇഎംഐ കണക്കാക്കാൻ, ഇനിപ്പറയുന്ന ഫോർമുല ഉപയോഗിക്കാം:
EMI= P×R×(1+R)N/N-1(1+R)
EMI = പ്രതിമാസ തവണ
p= പ്രിൻസിപ്പൽ തുക
r = പ്രതിമാസ പലിശ നിരക്ക്
n = പ്രതിമാസ തവണകളുടെ എണ്ണം
ഒരു ഉദാഹരണം താഴെ:
അഞ്ചുലക്ഷം രൂപയുടെ വായ്പ 12 ശതമാനം വാർഷിക പലിശനിരക്കിൽ അഞ്ചു വർഷ കാലയളവിലേക്ക് എടുക്കാൻ തീരുമാനിച്ചു എന്ന് കരുതുക.പ്രതിമാസ പലിശ നിരക്ക് 0.01 ശതമാനമാണ് വരിക (വാർഷിക പലിശ നിരക്കിനെ 12 കൊണ്ട് ഹരിച്ച് ഒരു ദശാംശത്തിലേക്ക് പരിവർത്തനം ചെയ്യുമ്പോഴാണ് പ്രതിമാസ പലിശനിരക്ക് ലഭിക്കുക). ഇഎംഐ തവണകളുടെ എണ്ണം 60 മാസം വരും ( അതായത് അഞ്ചുവർഷം). ഇനി മേൽപ്പറഞ്ഞ ഫോർമുല ഉപയോഗിച്ചാൽ ഇഎംഐ കണക്കാക്കാം.
EMI= 5,00,000×0.01×(1+0.01)60/(1+0.0)60-1=11,122 രൂപ. 11,122 രൂപയാണ് ഇഎംഐ തുകയായി വരിക. ഇങ്ങനെ കണക്കാക്കാൻ ബുദ്ധിമുട്ടായി തോന്നുന്നെങ്കിൽ മറ്റൊരു വഴിയുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പേഴ്സണൽ ലോണിന്റെ EMI എങ്ങനെ അറിയാം?
ഒരു തേർഡ് പാർട്ടി വ്യക്തിഗത വായ്പ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ചും ഇത് അറിയാം. വ്യക്തിഗത വായ്പ തേടി സമീപിക്കുന്ന വായ്പ ദാതാവിൽ നിന്നുള്ള ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ചും ഇത് കണക്കാക്കാം.
ഉദാഹരണത്തിന്, ഐസിഐസിഐ ബാങ്കിൽ നിന്ന് വ്യക്തിഗത വായ്പ എടുക്കാൻ പോകുകയാണെങ്കിൽ, അടയ്‌ക്കേണ്ട ഇഎംഐ തുക കണ്ടെത്താൻ ഐസിഐസിഐ ബാങ്ക് പേഴ്‌സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കാവുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ