തൊഴിലുറപ്പിലെ പണിയെ കുറിച്ച് പരാതിയുണ്ടോ?, കേന്ദ്രസര്‍ക്കാരിനെ നേരിട്ട് അറിയിക്കാം; സംവിധാനം ആപ്പിലൂടെ

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ലഭിക്കുന്ന ജോലികളെ കുറിച്ച് കേന്ദ്രസര്‍ക്കാരിനെ നേരിട്ട് പരാതി അറിയിക്കാം
JanMGNREGA App revamped
ജോലികളെ കുറിച്ച് കേന്ദ്രസര്‍ക്കാരിനെ നേരിട്ട് പരാതി അറിയിക്കാംഫയൽ
Updated on

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ലഭിക്കുന്ന ജോലികളെ കുറിച്ച് കേന്ദ്രസര്‍ക്കാരിനെ നേരിട്ട് പരാതി അറിയിക്കാം. തൊഴിലുറപ്പ് പദ്ധതിയില്‍ ഹാജര്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ജന്‍മന രേഖ ആപ്പ് വഴി പരാതി നല്‍കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

വേതനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതികള്‍ക്കൊപ്പം തൊഴിലാളികള്‍ പണിക്ക് എത്താതിരിക്കുക, കൃത്യമായി പണി എടുക്കാതിരിക്കുക, വ്യാജ ഹാജര്‍ രേഖപ്പെടുത്തുക തുടങ്ങിയവയ്ക്കും പരാതി അറിയിക്കാവുന്നതാണ്. ഇതുവരെ എംജിഎന്‍ആര്‍ഇജിഎ പോര്‍ട്ടല്‍ വഴിയാണ് പരാതികള്‍ സ്വീകരിച്ചിരുന്നത്.

നാഷണല്‍ മൊബൈല്‍ മോണിറ്ററിങ് സിസ്റ്റത്തിന്റെ ഭാഗമായാണ് ജന്‍മനരേഖ പുറത്തിറക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ആപ്പില്‍ വിവരങ്ങള്‍ ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com