ന്യൂഡല്‍ഹി: സ്റ്റാര്‍ലിങ്ക് വിമാനങ്ങളില്‍ ഉള്‍പ്പെടെ വേഗത കൂടിയ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് സൂചന നല്‍കി ഇലോണ്‍ മസ്‌ക്. എക്‌സില്‍ പങ്കിട്ട രണ്ട് മിനിറ്റ് വിഡിയോയിലാണ് മസ്‌ക്, സ്റ്റാര്‍ലിങ്ക് മികച്ച സേവനം വാഗ്ദാനം ചെയ്യുമെന്ന് പറയുന്നത്. വിമാന യാത്രകളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതുള്‍പ്പെടെ സ്റ്റാര്‍ലിങ്കിന്റെ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയുടെ മേന്മകള്‍കളും വിഡിയോയില്‍ പറയുന്നു.
വിമാന യാത്രക്കിടെയും ഉയര്‍ന്ന വേഗതയില്‍ ഓണ്‍ലൈന്‍ ഗെയിമിങ് ആസ്വദിക്കാന്‍ കഴിയുമെന്ന് വിഡിയോയില്‍ പറയുന്നു. യാത്രകളില്‍ വിഡിയോ കോളുകള്‍, ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ എന്നിവ ഇടതടവില്ലാതെ നടത്താന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. വയേര്‍ഡ് ബ്രോഡ്ബാന്‍ഡ് സേവനങ്ങളുമായി താരതമ്യപ്പെടുത്താവുന്ന 250 എംബിപിഎക് മുതല്‍ 300 എംബിപിഎസ് വരെ ഇന്റര്‍നെറ്റ് വേഗത സ്റ്റാര്‍ലിങ്കിന് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് സേവനം അധികം വൈകാതെ തന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി സ്റ്റാര്‍ലിങ്ക് നിലവില്‍ ടെലികോം റെഗുലേറ്ററുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. അടുത്ത വര്‍ഷം ആദ്യം സ്റ്റാര്‍ലിങ്ക് രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ടെല്‍ വണ്‍വെബ്, ജിയോ സാറ്റ്കോം, ആമസോണ്‍ കൈപ്പര്‍ എന്നിവയുള്‍പ്പെടെയുള്ള കമ്പനികളും സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക