നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? എങ്ങനെ അറിയാം, സുരക്ഷിതമാക്കാം, അറിയേണ്ടതെല്ലാം

ആധാര്‍ കാര്‍ഡ് ഓണ്‍ലൈനായി എങ്ങനെ ലോക്ക് ചെയ്യാം?
How to check if your Aadhaar Card is being misused
ആധാര്‍ കാര്‍ഡ്
Updated on

ന്യൂഡല്‍ഹി: മൊബൈല്‍ സിം എടുക്കുന്നത് മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നേടുന്നതിനും വേണ്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. എന്നാല്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്ന ആധാര്‍ കാര്‍ഡ് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. ആധാര്‍ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം? ആധാര്‍ കാര്‍ഡ് എങ്ങനെ സുരക്ഷിതമാക്കാമെന്നും അറിയാം.

ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

മൈ ആധാര്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക- ആധാര്‍ വിശദാംശങ്ങള്‍ നല്‍കുക- നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കുക, കാപ്ച്ച കോഡ് നല്‍കുക - ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക, (നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ആകും ഒടിപി വരുക) - ഒതന്റിഫിക്കേഷന്‍ ഹിസ്റ്ററി പരിശോധിക്കുക, അവിടെ, ആധാര്‍ ഉപയോഗിച്ച എല്ലാ സന്ദര്‍ഭങ്ങളും കാണാം. എന്തെങ്കിലും അനധികൃത ഉപയോഗം കണ്ടെത്തിയാല്‍, അത് ഉടന്‍ തന്നെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിക്കുക.

ആധാര്‍ കാര്‍ഡ് ഓണ്‍ലൈനായി എങ്ങനെ ലോക്ക് ചെയ്യാം?

മൈ ആധാര്‍ പോര്‍ട്ടലില്‍ കയറി ആധാര്‍ ലോക്ക്/അണ്‍ലോക്ക് സെലക്ട് ചെയ്യുക- വെര്‍ച്വല്‍ ഐഡി നല്‍കുക(പൂര്‍ണ്ണമായ പേര്, പിന്‍ കോഡ്, കാപ്ച കോഡ്) - നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ വന്ന ഒടിപി നല്‍കുക- സബ്മിറ്റ് ചെയ്യുക- ബയോമെട്രിക് ലോക്ക് ആക്ടീവാക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com