Rupee falls 4 paise to close at 85.52 against US dollar
ഡോളറിനെതിരെ 85.50 കടന്ന് രൂപപ്രതീകാത്മക ചിത്രം

ഡോളറിനെതിരെ 85.50 കടന്ന് രൂപ, റെക്കോര്‍ഡ് താഴ്ചയില്‍; ഓഹരി വിപണിയിലും നഷ്ടം

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു
Published on

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് നാലുപൈസയുടെ നഷ്ടത്തോടെ 85.52 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. ഇറക്കുമതിക്കാരുടെ ഡോളര്‍ ആവശ്യകത വര്‍ധിച്ചതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയക്കുള്ള ഒഴുക്കുമാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്.

വെള്ളിയാഴ്ച വ്യാപാരത്തിനിടെ 85.80 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ രൂപയെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെട്ടിരുന്നു. ഒടുവില്‍ 21 പൈസയുടെ നഷ്ടത്തോടെ 85.48 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. അസംസ്‌കൃത എണ്ണ വില ഉയരുന്നതും രൂപയെ ബാധിക്കുന്നുണ്ട്.

ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാര അവസാനിച്ചത്. സെന്‍സെക്‌സ് 451 പോയിന്റ് നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലും സമാനമാ ഇടിവ് ദൃശ്യമായി. നിഫ്റ്റി 23,650 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com