ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് തടയിടല്‍; സുരക്ഷ വര്‍ധിപ്പിച്ച് പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താവിണ് നോട്ടിഫിക്കേഷനില്‍ നിന്ന് തന്നെ പരിചിതമല്ലാത്ത അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍

വാട്‌സ്ആപ്പ്
വാട്‌സ്ആപ്പ് ഫയല്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ ആപ്പില്‍ സുരക്ഷ വര്‍ധിപ്പിച്ച് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ലോക്ക് ചെയ്ത സ്‌ക്രീനില്‍ പോലും ആപ്പ് തുറക്കാതെ തന്നെ സ്പാം നമ്പറുകളും സംശയാസ്പദമായ നമ്പറുകളും നേരിട്ട് ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍.

ഉപയോക്താവിന്‌ നോട്ടിഫിക്കേഷനില്‍ നിന്ന് തന്നെ പരിചിതമല്ലാത്ത അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. സമീപ മാസങ്ങളില്‍ വാട്‌സ്ആപ്പ് മുഖേന ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ വാടസ്ആപ്പ് തീരുമാനിച്ചത്.


വാട്‌സ്ആപ്പ്
സാമ്പത്തിക പ്രതിസന്ധി; സ്‌പൈസ് ജെറ്റ് 1400 ജീവനക്കാരെ പിരിച്ചുവിടുന്നു

പുതിയ വാട്ട്സ്ആപ്പ് ഫീച്ചര്‍ ഉപയോഗിച്ച്, നോട്ടിഫിക്കേഷനിലെ ക്വിക്ക് ആക്ഷന്‍സ് മെനുവിലെ റിപ്ലൈ ബട്ടണിന് അടുത്തുള്ള ബ്ലോക്ക് ഓപ്ഷന്‍ ടാപ്പ് ചെയ്യാം. ലോക്ക് സ്‌ക്രീനില്‍ നോട്ടിഫിക്കേഷന്‍ ദൃശ്യമാകാന്‍ ഉപയോക്താവ് അനുവദിക്കുകയാണെങ്കില്‍, ഫോണ്‍ തുറക്കാതെ തന്നെ ലോക്ക് സ്‌ക്രീനില്‍ നിന്ന് നേരിട്ട് കോണ്‍ടാക്റ്റുകള്‍ എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാം.

വാട്ട്സ്ആപ്പിന് ഇതിനകം തന്നെ ബ്ലോക്ക് ആന്‍ഡ് റിപ്പോര്‍ട്ട് ഓപ്ഷന്‍ ഉണ്ട്. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ക്ക് വാട്‌സ്ആപ്പ് ഇതിനകം തന്നെ മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ഈ നമ്പരുകളെ ബ്ലോക്ക് ചെയ്യണമെങ്കില്‍ ചാറ്റ് ഓപ്പണ്‍ ചെയ്യണമായിരുന്നു. പുതിയ ഫീച്ചര്‍ ചാറ്റ് ഒപ്പണ്‍ ചെയ്യാതെ തന്നെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കും. പുതിയ ഫീച്ചര്‍ ഉപയോഗിച്ച്, നോട്ടിഫിക്കേഷന്‍ ലഭിച്ചയുടന്‍ ലോക്ക് സ്‌ക്രീനില്‍ നിന്നോ നോട്ടിഫിക്കേഷന്‍ ഷേഡില്‍ നിന്നോ സ്പാം കോണ്‍ടാക്റ്റുകള്‍ നേരിട്ട് ബ്ലോക്ക് ചെയ്യാന്‍ കഴിയും.


വാട്‌സ്ആപ്പ്
ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ ഇടപാടുകള്‍ നടത്താം; ഫ്രാന്‍സിന് പിന്നാലെ മറ്റു രണ്ടു രാജ്യങ്ങളില്‍ കൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com