ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ കഴിഞ്ഞവര്‍ഷം അവതരിപ്പിച്ച പ്രധാനപ്പെട്ട അഞ്ചുഫീച്ചറുകള്‍ നോക്കാം.
1. എഡിറ്റ് മെസേജ് ഫീച്ചര്‍
അയച്ച ടെക്സ്റ്റ് മെസേജില്‍ മാറ്റം വരുത്താന്‍ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍. ഇത് ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഫീച്ചറാണ്. മുന്‍പ് അയച്ച സന്ദേശത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുമായിരുന്നില്ല. പകരം ഡിലീറ്റ് ചെയ്ത് പുതിയത് ഷെയര്‍ ചെയ്യാന്‍ മാത്രമേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. പുതിയ ഫീച്ചര്‍ വന്നതോടെ, 15 മിനിറ്റ് വിന്‍ഡോ പിരീഡ് ആണ് ലഭിക്കുന്നത്. ഈ സമയത്തിനുള്ളില്‍ അയച്ച മെസേജ് എഡിറ്റ് ചെയ്യാന്‍ കഴിയും.
2. ചാറ്റ് ലോക്ക് ഫീച്ചര്‍:
സുരക്ഷയുടെ ഭാഗമായാണ് ഈ ഫീച്ചര്‍ കഴിഞ്ഞവര്‍ഷം കൊണ്ടുവന്നത്. പാസ് വേര്‍ഡ് ഉപയോഗിച്ച് ചാറ്റുകള്‍ ലോക്ക് ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. സ്വകാര്യ ചാറ്റുകള്‍ മറ്റുള്ളവര്‍ കാണുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഫെയ്‌സ് ഐഡി, ഫിംഗര്‍ പ്രിന്റ് എന്നിവ ഉപയോഗിച്ച് ചാറ്റുകള്‍ സംരക്ഷിക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം.
3. മള്‍ട്ടിപ്പിള്‍ ഡിവൈസസ്:
ഒരേ സമയം നാലു ഫോണുകളില്‍ വരെ വാട്‌സ്ആപ്പ് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ചാറ്റ് ചെയ്യുന്നതിന് ഫോണ്‍ മാറേണ്ടി വരുന്ന സാഹചര്യം ഇതുവഴി ഒഴിവാക്കാം.
4. എച്ച്ഡി ഫോട്ടോ, വോയ്‌സ് സ്റ്റാറ്റസ്:
എച്ച്ഡി ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചത് കഴിഞ്ഞവര്‍ഷമാണ്. വോയ്‌സ് ക്ലിപ്പ് സ്റ്റാറ്റസ് ആയി ഇടാന്‍ കഴിയുന്നതാണ് വോയ്‌സ് സ്റ്റാറ്റസ് ഫീച്ചര്‍.
5. കമ്മ്യൂണിറ്റി ചാറ്റുകള്‍:
സമാന ചിന്താഗതിക്കാരായ നിരവധി ആളുകളുമായി ഒരേ സമയം ആശയംവിനിമയം നടത്താനും ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും സഹായിക്കുന്ന ഫീച്ചറാണിത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക