ഫോട്ടോ എഡിറ്റിംഗിന് സമയം കളയേണ്ട!, എഐ കാമറ; വരുന്നു ഓപ്പോയുടെ രണ്ടു ഫോണുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ ഇന്ത്യ രണ്ടു പുതിയ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു
OPPO Reno12 5G
റെനോ 12 ഫൈവ് ജിimage credit: OPPO

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ ഇന്ത്യ രണ്ടു പുതിയ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. റെനോ 12 ഫൈവ് ജി, റെനോ 12 പ്രോ ഫൈവ് ജി എന്നി മോഡലുകളാണ് വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കാമറയാണ് ഈ രണ്ടു ഫോണിന്റെയും പ്രത്യേകത.

എഐ ബെസ്റ്റ് ഫേസ്, എഐ ഇറേസര്‍ 2.0, എഐ സ്റ്റുഡിയോ, എഐ ക്ലിയര്‍ ഫേസ് എന്നിങ്ങനെ പേരുകളിലായിരിക്കും കാമറ. ഫോട്ടോ എഡിറ്റിംഗിന്റെ ആവശ്യകത ഇല്ലാതാക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

വരാനിരിക്കുന്ന റെനോ 12 സീരീസില്‍ എഐ സാങ്കേതികവിദ്യയാണ് ഏറ്റവും പുതിയ മാറ്റം. ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ ഫോണ്‍ ലഭ്യമാകും. 50എംപി മെയിന്‍ സെന്‍സറും 50എംപി സെല്‍ഫി ഷൂട്ടറും ഉള്‍പ്പെടെ ആകര്‍ഷകമായ കാമറ ഫീച്ചറുകള്‍ ഫോണ്‍ വാഗ്ദാനം ചെയ്യും.

ജൂലൈ 12ന് ഓപ്പോ റെനോ 12 സീരിസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റ സ്‌റ്റോറേജ് വേരിയന്റിലായിരിക്കും റെനോ 12 ഇറങ്ങാന്‍ സാധ്യത.8 ജിബി റാമും 256 ജിബി സ്‌റ്റോറേജുമായിട്ടായിരിക്കും ഫോണ്‍ ഇറങ്ങുക. എന്നാല്‍ റെനോ 12 പ്രോ രണ്ടു സ്‌റ്റോറേജ് വേരിയന്റുകള്‍ അവതരിപ്പിച്ചേക്കും. 12 ജിബി റാമും 256 ജിബി സ്റ്റോറേജും, 12 ജിബി റാമും 512 ജിബി സ്‌റ്റോറേജുമുള്ള രണ്ടു വേരിയന്റുകള്‍ അവതരിപ്പിക്കാനാണ് സാധ്യത.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

6.7 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഫോണിന്. മീഡിയാടെക് ഡൈമെന്‍സിറ്റി 8250 സ്റ്റാര്‍ സ്പീഡ് എഡിഷന്‍ എസ്ഒസി, ഡൈമെന്‍സിറ്റി 9200 പ്ലസ് സ്റ്റാര്‍ സ്പീഡ് എഡിഷന്‍ ചിപ്പ്‌സെറ്റ് എന്നിങ്ങനെയായിരിക്കും റെനോ 12നും റെനോ 12 പ്രോയ്ക്കും കരുത്തുപകരുക.

OPPO Reno12 5G
15 മിനിറ്റ് മാത്രം, ചെറുകിട സംരംഭങ്ങള്‍ക്ക് ഉടനടി വായ്പ; ഡിജിറ്റല്‍ പദ്ധതിയുമായി എസ്ബിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com