സ്വന്തം യുപിഐ സേവനവുമായി സ്വിഗ്ഗിയും; എന്താണ് യുപിഐ പ്ലഗിന്‍?

സൊമാറ്റോയ്ക്ക് ശേഷം, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയും സ്വന്തം യുപിഐ സേവനം പുറത്തിറക്കി.
SWIGGY UPI SERVICE
സ്വിഗ്ഗിയും സ്വന്തം യുപിഐ സേവനം പുറത്തിറക്കിപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സൊമാറ്റോയ്ക്ക് ശേഷം, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയും സ്വന്തം യുപിഐ സേവനം പുറത്തിറക്കി. ബാഹ്യ ആപ്പുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും പേയ്മെന്റ് തകരാറുകള്‍ കുറയ്ക്കാനുമാണ് സ്വന്തം യുപിഐ സേവനം തുടങ്ങിയതെന്ന് സ്വിഗ്ഗി അറിയിച്ചു.

യെസ് ബാങ്കിന്റെയും ജസ്പേയുടെയും പങ്കാളിത്തത്തോടെ യുപിഐ പ്ലഗിന്‍ വഴിയാണ് പുതിയ ഇന്‍-ആപ്പ് പേയ്മെന്റ് സേവനം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ് സമാനമായ സേവനം നല്‍കുന്നതിന് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സിന് സൊമാറ്റോ അപേക്ഷിച്ചത്. ആദ്യ ഘട്ടമായി കുറച്ചുപേര്‍ക്ക് മാത്രമാണ് സ്വിഗ്ഗി സേവനം ലഭ്യമാക്കിയത്്. തുടര്‍ന്ന് ഘട്ടം ഘട്ടമായി എല്ലാ ഉപയോക്താക്കളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നും കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മാസം മുതല്‍ സ്വിഗ്ഗി അവരുടെ ജീവനക്കാരുടെ മേല്‍ ഉല്‍പ്പന്നം പരീക്ഷിച്ചു വരികയാണെന്നും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഘട്ടം ഘട്ടമായി ഉല്‍പ്പന്നം എല്ലാ ഉപയോക്താക്കളിലേക്കും എത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്.

എന്താണ് യുപിഐ പ്ലഗിന്‍?

2022ല്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആരംഭിച്ച ഒരു ഉല്‍പ്പന്നമാണ് യുപിഐ പ്ലഗിന്‍. തികച്ചും പുതിയ ബദല്‍ എന്ന തരത്തിലാണ് ഇത് അവതരിപ്പിച്ചത്. ഇത് വ്യാപാരികള്‍ക്ക് അവരുടെ ആപ്പിനുള്ളില്‍ യുപിഐ പേയ്മെന്റ് സേവനം ആരംഭിക്കുന്നതിന് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് നേടേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. പേയ്മെന്റ് നടത്താന്‍ ഉപഭോക്താക്കള്‍ മറ്റൊരു ആപ്പിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. പ്രത്യേകിച്ച് നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി നല്ലതല്ലെങ്കില്‍ സംഭവിക്കുന്ന പേയ്മെന്റ് പരാജയങ്ങളുടെ സാധ്യത കുറയ്ക്കാന്‍ യുപിഐ പ്ലഗിന്‍ വഴി സാധിക്കും.

SWIGGY UPI SERVICE
293.85 ശതമാനം വളര്‍ച്ച, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി സര്‍വകാല റെക്കോര്‍ഡില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com