
ന്യൂഡല്‍ഹി: കോടിക്കണക്കിന് ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ന്നെന്ന ആരോപണം നിഷേധിച്ച് പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍. യാതൊരുവിധ സുരക്ഷാ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
37 കോടി എയര്‍ടെല്‍ ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിലാസം, ആധാര്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എയര്‍ടെല്‍. 'xenZen' എന്നറിയപ്പെടുന്ന 'സൈബര്‍ ഭീഷണി' ഒരു ഡാര്‍ക്ക് വെബ് ഫോറത്തില്‍ ഡാറ്റാബേസ് ലിസ്റ്റ് ചെയ്തതായും വിവരങ്ങള്‍ക്കായി 50,000 ഡോളര്‍ ആവശ്യപ്പെട്ടതായുമാണ് റിപ്പോര്‍ട്ടുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക