വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു

ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വില നിലവില്‍ കുറച്ചിട്ടില്ല
Reduced price of cooking gas for commercial purposes
പാചകവാതക വില കുറച്ചുഫയൽ

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. ഇന്ന് മുതലാണ് വില പ്രാബല്യത്തില്‍ വരിക. 19 ഗ്രാം തൂക്കമുള്ള സിലിണ്ടറിന്റെ വില. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്.

നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നല്‍കേണ്ട വില. ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വില നിലവില്‍ കുറച്ചിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Reduced price of cooking gas for commercial purposes
ബ്രിട്ടനില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണം തിരികെ ഇന്ത്യയിലേക്ക്; 1991 ന് ശേഷം ആദ്യം

2024 മേയ് 1 ന് 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 19 രൂപ കുറച്ചിരുന്നു. അതേസമയം സിലിണ്ടറിന്റെ വില കുറച്ചതിന്റെ കാരണങ്ങള്‍ വ്യക്തമല്ല.

അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി നയങ്ങളിലെ വ്യതിയാനങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഡൈനാമിക്സ് എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങള്‍ ഇത്തരം ക്രമീകരണങ്ങള്‍ക്ക് കാരണമായേക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com