'മോദി വേവില്‍' കുതിച്ച് അദാനി ഗ്രൂപ്പ് കമ്പനികള്‍; വിപണി മൂല്യത്തില്‍ ഒറ്റയടിക്ക് ഉണ്ടായ വര്‍ധന 1.4 ലക്ഷം കോടി രൂപ

ഭരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മൂന്നാം ഊഴം ലഭിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികളില്‍ റാലി
adani group companies
​ഗൗതം അദാനിഫയൽ

ന്യൂഡല്‍ഹി: ഭരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മൂന്നാം ഊഴം ലഭിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികളില്‍ റാലി. വ്യാപാരത്തിന്റെ തുടക്കത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ 16 ശതമാനം വരെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ഇതോടെ ലിസ്റ്റ് ചെയ്ത പത്തു അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.4 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റത്തെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 19.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. അദാനി പവര്‍ ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. 16 ശതമാനമാണ് മുന്നേറിയത്. കഴിഞ്ഞ ആറുമാസത്തിനിടെ അദാനി പവറിന്റെ ഓഹരി മൂല്യം ഇരട്ടിയായി വര്‍ധിച്ചതിന് പിന്നാലെയാണ് ഇന്നത്തെ റാലി. ഇതോടെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് അദാനി പവര്‍ ഓഹരി വില ഉയര്‍ന്നു. നിലവില്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 875 രൂപയാണ് ഒരു അദാനി പവര്‍ ഓഹരിക്ക്.

അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ ഏഴു ശതമാനം മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ഗ്രൂപ്പ് എന്നിവയും നേട്ടത്തിലാണ്. ഏഴു ശതമാനം മുതല്‍ എട്ടുശതമാനം വരെ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് മുന്‍പുള്ള നിലവാരത്തിലേക്കാണ് അദാനി ഗ്രൂപ്പ് കമ്പനികള്‍ അടുക്കുന്നത്.

adani group companies
അമുല്‍ പാലിന്റെ വില വര്‍ധിപ്പിച്ചു; ലിറ്റിന് മൂന്ന് രൂപ വരെ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com