എക്‌സിറ്റ് പോളിന്‍റെ ചിറകിലേറി ഓഹരി വിപണി, റെക്കോര്‍ഡ് ഉയരത്തില്‍; ഒറ്റയടിക്ക് ഉയര്‍ന്നത് 2000 പോയിന്റ്

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി റെക്കോര്‍ഡ് ഉയരത്തില്‍
SHARE MARKET
സെന്‍സെക്‌സും നിഫ്റ്റിയും മൂന്ന് ശതമാനമാണ് മുന്നേറിയത്ഫയല്‍ ചിത്രം / പിടിഐ

ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി റെക്കോര്‍ഡ് ഉയരത്തില്‍. സെന്‍സെക്‌സും നിഫ്റ്റിയും മൂന്ന് ശതമാനമാണ് മുന്നേറിയത്.

വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 75,500 പോയിന്റും കടന്ന് പുതിയ ഉയരം കുറിച്ചു. ഒറ്റയടിക്ക് രണ്ടായിരത്തോളം പോയിന്റാണ് സെന്‍സെക്‌സ് ഉയര്‍ന്നത്. നിലവില്‍ 75874 പോയിന്റിലാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 23000 പോയിന്റ് മറികടന്ന് റെക്കോര്‍ഡ് ഉയരത്തിലാണ് നിഫ്റ്റി. പ്രധാനപ്പെട്ട 13 സെക്ടറുകളും നേട്ടത്തിലാണ്. എനര്‍ജി, പൊതുമേഖ ബാങ്ക് തുടങ്ങിയവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

SHARE MARKET
എട്ട് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ രണ്ടുലക്ഷം കോടിയുടെ ഇടിവ്; നഷ്ടത്തില്‍ റിലയന്‍സും ടിസിഎസും മുന്‍പന്തിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com