സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല!; 71 ലക്ഷം അക്കൗണ്ടുകള്‍ക്ക് കൂടി പൂട്ടിട്ട് വാട്‌സ്ആപ്പ്

71 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചതായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
whatsapp
2021ലെ ഐടി ചട്ടം അനുസരിച്ചാണ് വാട്‌സ്ആപ്പ് നടപടി സ്വീകരിച്ചത്പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: 71 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചതായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് പുറത്തുവിട്ട ഏപ്രില്‍ മാസത്തെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

2021ലെ ഐടി ചട്ടം അനുസരിച്ചാണ് വാട്‌സ്ആപ്പ് നടപടി സ്വീകരിച്ചത്. സോഷ്യല്‍മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിന്റേയും ഭാഗമായാണ് നടപടി.

ഏപ്രില്‍ ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ 71,82,000 അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇതില്‍ 13 ലക്ഷം അക്കൗണ്ടുകള്‍ ഉപയോക്താക്കള്‍ പരാതികളുമായി രംഗത്തുവരുമെന്ന് മുന്‍കൂട്ടി കണ്ട് വാട്‌സ്ആപ്പ് നടപടി സ്വീകരിച്ചത്. ഏപ്രില്‍ മാസത്തില്‍ അക്കൗണ്ട് സപ്പോര്‍ട്ട്, നിരോധന അപ്പീലുകള്‍, സുരക്ഷാ ആശങ്കകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ 10,554 റിപ്പോര്‍ട്ടുകളാണ് ഉപയോക്താക്കളില്‍ നിന്ന് വാട്‌സ്ആപ്പിന് ലഭിച്ചത്.

whatsapp
എഐ ടൂളുകള്‍, ഷാര്‍പ്പ് ഫോട്ടോ സാങ്കേതികവിദ്യ; റിയല്‍മി ജിടി 6 ഗ്ലോബല്‍ ലോഞ്ച് 20ന്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com