ആപ്പിളിനെ മറികടന്ന് എന്‍വിഡിയ; ലോകത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനി

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനെ മറികടന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ ലോകത്തെ രണ്ടാമത്തെ ഏറ്റവും മൂല്യമുള്ള കമ്പനി
nvidia
എന്‍വിഡിയഫയൽ

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനെ മറികടന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ ലോകത്തെ രണ്ടാമത്തെ ഏറ്റവും മൂല്യമുള്ള കമ്പനി. ബുധനാഴ്ച അപ്രതീക്ഷിത നിലവാരത്തിലേക്ക് കമ്പനിയടെ ഓഹരി വില ഉയര്‍ന്നതാണ് ആപ്പിളിനെ മറികടന്ന് മുന്നേറാന്‍ എന്‍വിഡിയയെ സഹായിച്ചത്. നിലവില്‍ 3 ലക്ഷം കോടി ഡോളറിന് മുകളിലാണ് കമ്പനിയുടെ വിപണി മൂല്യം.

കൂടുതല്‍ വ്യക്തിഗത നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഓഹരി വിഭജനത്തിന് കമ്പനി തയ്യാറെടുക്കുകയാണ്. നാളെ ഇത് പ്രാബല്യത്തില്‍ വരും. ഇത് കമ്പനിയുടെ വിപണി മൂല്യം ഇനിയും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2007ല്‍ ഐഫോണ്‍ അവതരിപ്പിച്ചതിന് പിന്നാലെ ദീര്‍ഘകാലമായി ആപ്പിളിന് ഉണ്ടായിരുന്ന ആധിപത്യമാണ് എന്‍വിഡിയ മറികടന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ എന്‍വിഡിയ ഓഹരി 5.2 ശതമാനമാണ് ഉയര്‍ന്നത്. ഓഹരിക്ക് 1,224 ഡോളര്‍ എന്ന നിലയിലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. 3.012 ലക്ഷം കോടി ഡോളറാണ് എന്‍വിഡിയയുടെ വിപണി മൂല്യം. ആപ്പിളിന്റേത് 3.003 ലക്ഷം കോടി ഡോളറാണ്. അതേസമയം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന സ്ഥാനം ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് നിലനിര്‍ത്തി. 3.15 ലക്ഷം കോടി ഡോളറാണ് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം.

nvidia
സ്വര്‍ണവില തിരിച്ചുകയറി, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ; 54,000ലേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com