ഇത് കലക്കും!, വരുന്നു ടാറ്റയുടെ പുത്തന്‍ മോഡല്‍; ആള്‍ട്രോസ് റേസര്‍ വിശേഷങ്ങള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ ആള്‍ട്രോസിന്റെ സ്‌പോര്‍ട്ടിയര്‍ വേര്‍ഷനായ ആള്‍ട്രോസ് റേസര്‍ നാളെ ഇന്ത്യയില്‍ അവതരിപ്പിക്കും
Tata Altroz Racer
ആള്‍ട്രോസ് റേസര്‍ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ ആള്‍ട്രോസിന്റെ സ്‌പോര്‍ട്ടിയര്‍ വേര്‍ഷനായ ആള്‍ട്രോസ് റേസര്‍ നാളെ ഇന്ത്യയില്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം നടന്ന ഓട്ടോ എക്സ്പോയില്‍ ടാറ്റ ഈ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നു.

സാധാരണ ആള്‍ട്രോസിന്റേതിന് സമാനമായ രൂപകല്‍പ്പനയായിരിക്കും റേസറിന്. എന്നാല്‍ സ്‌പോര്‍ട്ടിയര്‍ സ്വഭാവം തോന്നിപ്പിക്കാന്‍ സ്റ്റൈലില്‍ ചില മോഡിഫിക്കേഷനുകള്‍ വരുത്തിയിട്ടുണ്ട്. പുതുക്കിയ ഗ്രില്‍, ഡ്യുവല്‍-ടിപ്പ് എക്സ്ഹോസ്റ്റ്, ബ്ലാക്ക്ഡ്-ഔട്ട് അലോയ് വീലുകള്‍, ബോണറ്റ് മുതല്‍ മേല്‍ക്കൂരയുടെ അവസാനം വരെ നീളുന്ന ഇരട്ട വെള്ള വരകള്‍, ഫ്രണ്ട് ഫെന്‍ഡറുകളില്‍ 'റേസര്‍' ബാഡ്ജ് എന്നിവയാണ് സ്‌റ്റൈല്‍ കൂട്ടാന്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍, സെഗ്മെന്റിലെ ആദ്യ വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ആറ് എയര്‍ബാഗുകള്‍, ഇഎസ്സി, ഹെഡ് അപ് ഡിസ്പ്ലേ, വോയ്സ് അസിസ്റ്റഡ് സണ്‍ റൂഫ് എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായാണ് പുതിയ മോഡല്‍ വരുന്നത്. 120 എച്ച്പി(സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ 10 എച്ച്പി കൂടുതല്‍) കരുത്ത് പുറത്തെടുക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഹ്യുണ്ടായി ഐ20 എന്‍ ലൈനുമായി മത്സരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ മോഡല്‍ ടാറ്റ അവതരിപ്പിക്കുന്നത്. 10 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില പ്രതീക്ഷിക്കുന്നത്.

Tata Altroz Racer
ഒരു ലക്ഷത്തിന് മുകളില്‍ വില, വരുന്നു വിവോയുടെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍; എക്‌സ് ഫോള്‍ഡ്3 പ്രോ ഫീച്ചറുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com