വിപണിയില്‍ 'ബുള്‍ തരംഗം'; സെന്‍സെക്‌സ് 76,500ലേക്ക്, നിക്ഷേപകരിലേക്ക് ഒഴുകിയെത്തിയത് 5.8ലക്ഷം കോടി രൂപ

തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം
Sensex surges over 1,400 points
23,200 പോയിന്റിന് മുകളിലാണ് നിഫ്റ്റിപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 1400 പോയിന്റ് ഉയര്‍ന്ന് 76500 നിലവാരത്തിലേക്ക് കുതിച്ചു. 1.89 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ച വെച്ചത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 23,200 പോയിന്റിന് മുകളിലാണ് നിഫ്റ്റി.

നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ 7.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന ആര്‍ബിഐ അനുമാനവും കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇന്ന് നിക്ഷേപകരുടെ സമ്പാദ്യത്തില്‍ 5.8 ലക്ഷം കോടി രൂപയാണ് വര്‍ധിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്‍ഫോസിസ്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, എയര്‍ടെല്‍, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

Sensex surges over 1,400 points
യുപിഐ ലൈറ്റില്‍ ഓട്ടോമാറ്റിക്കായി പണം 'നിറയും'; പുതിയ സംവിധാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com