വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണോ? ഉറപ്പായും ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍ ഇതാ

അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Here are eight things to be sure to watch out for WhatsApp user
നിങ്ങള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണോ? ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒമ്പത് കാര്യങ്ങള്‍ ഇതാപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സമീപകാലത്തായി വാട്‌സ്ആപ്പില്‍ തട്ടിപ്പുകളും ഹാക്കിങ്ങും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ ഉറപ്പായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തവരില്‍ നിന്ന് പ്രൊഫൈല്‍ ഫോട്ടോ ഹൈഡ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കുക. ഇതിനായി വാട്‌സ്ആപ്പില്‍ കൂടുതല്‍ ഓപ്ഷനുകളുണ്ട്. ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത കോണ്‍ടാക്റ്റുകളില്‍ നിന്ന് പ്രൊഫൈല്‍ ചിത്രം മറയ്ക്കാനുള്ള ഒപ്ഷന്‍ ലഭ്യമാണ്. സെറ്റിങ്‌സ് -> പ്രൈവസി -> പ്രൊഫൈല്‍ ഫോട്ടോ, 'ഓള്‍,' 'നോ വണ്‍' അല്ലെങ്കില്‍ ' മൈ കോണ്‍ടാക്റ്റ്‌സ് ' സെലക്ട് ചെയ്യാം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Here are eight things to be sure to watch out for WhatsApp user
വെള്ളത്തില്‍ മുങ്ങിയാലും പേടിക്കേണ്ട!, ഇന്ത്യയിലെ ആദ്യത്തെ ഐപി 69 റേറ്റഡ് ഫോണ്‍ വ്യാഴാഴ്ച; ഓപ്പോ എഫ് 27 പ്രോ പ്ലസ്- വീഡിയോ
  1. വാട്‌സ്ആപ്പിലൂടെ എത്തുന്ന വ്യാജ വാര്‍ത്തകളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയ ശേഷം ഷെയര്‍ ചെയ്യുക.

  2. ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ അപരിചിതര്‍ അയക്കുന്ന റിക്വസ്റ്റുകളെ അവഗണിക്കുക. സമീപകാലത്തായി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിരവധി ബിറ്റ്‌കോയിന്‍, ട്രേഡിംഗ് തട്ടിപ്പുകള്‍ നടന്നിരുന്നു.

  3. അനുവാദമില്ലാതെ മറ്റുള്ളവരെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കരുത്. നിങ്ങളുടെ കോണ്‍ടാക്റ്റുകളുടെ സ്വകാര്യതയെ മാനിക്കുക.

  4. ചില സന്ദേശങ്ങള്‍ പത്ത് തവണ ഫോര്‍വേഡ് ചെയ്താല്‍ ഭാഗ്യം കൈവരുമെന്ന് പറയുന്ന സന്ദേശങ്ങളെ അവഗണിക്കുക

  5. അജ്ഞാത കോണ്‍ടാക്റ്റുകളില്‍ നിന്ന് സൗജന്യ സമ്മാനങ്ങള്‍/പ്രതിഫലങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളിലോ ലിങ്കുകളിലോ ക്ലിക്ക് ചെയ്യരുത്

  6. സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങള്‍ പങ്കിടുകയോ ചെയ്യരുത്

  7. നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടില്‍ ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുക. നിങ്ങളുടെ ഫോണിന്റെ സോഫ്റ്റ്വെയര്‍ എപ്പോഴും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുക.

  8. തേര്‍ഡ് പാര്‍ട്ടി ആപ്പ് സ്റ്റോറില്‍ നിന്ന് ഒരിക്കലും വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com