ഒഴുകിയെത്തിയത് 3.28 ലക്ഷം കോടി, എട്ട് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വലിച്ചത് 14,800 കോടി

രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റേയും വിപണി മൂല്യത്തില്‍ വര്‍ധന
stock market
ടിസിഎസ്, എച്ച് യുഎല്‍, റിലയന്‍സ് എന്നിവയാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്ഫയൽ/പിടിഐ

ന്യൂഡല്‍ഹി: രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റേയും വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച 3.28 ലക്ഷം കോടി രൂപയാണ് എട്ടു കമ്പനികളുടെ വിപണി മൂല്യത്തിലേക്ക് ഒഴുകി എത്തിയത്. ടിസിഎസ്, എച്ച് യുഎല്‍, റിലയന്‍സ് എന്നിവയാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.

കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 2732 പോയിന്റാണ് മുന്നേറിയത്. 77000ലേക്ക് അടുക്കുന്ന സെന്‍സെക്‌സ് 76,693 എന്ന റെക്കോര്‍ഡ് നിലവാരത്തിലാണ്. ടിസിഎസ്, എച്ച്‌യുഎല്‍, റിലയന്‍സ് എന്നിവയ്ക്ക് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഐടിസി ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. എസ്ബിഐ, എല്‍ഐസി ഓഹരികള്‍ മാത്രമാണ് നഷ്ടം നേരിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരാഴ്ച കൊണ്ട് ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 80,828 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ വിപണി മൂല്യം 14,08,485 കോടി രൂപയായി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 58,258 കോടിയും റിലയന്‍സ് 54,024 കോടിയുമാണ് കൂട്ടിച്ചേര്‍ത്തത്. എല്‍ഐസിക്ക് ഒരാഴ്ച കൊണ്ട് വിപണി മൂല്യത്തില്‍ 12,080 കോടി രൂപയാണ് നഷ്ടമായത്. എസ്ബിഐയുടെ നഷ്ടം 178 കോടി രൂപയാണ്.

ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ 14,800 കോടി രൂപയാണ് വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലവും ചൈനീസ് ഓഹരികള്‍ ആകര്‍ഷണീയമായതുമാണ് ഇന്ത്യന്‍ ഓഹരികള്‍ കൂട്ടത്തോടെ വിറ്റഴിക്കാന്‍ വിദേശനിക്ഷേപ സ്ഥാപനങ്ങളെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

stock market
കൊച്ചിയില്‍ പുതുക്കിയ താജ് മലബാര്‍ ഒരുങ്ങി; 1935ല്‍ നിര്‍മിച്ച ഹോട്ടലിന് നവീന രൂപം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com