വെള്ളത്തില്‍ മുങ്ങിയാലും പേടിക്കേണ്ട!, ഇന്ത്യയിലെ ആദ്യത്തെ ഐപി 69 റേറ്റഡ് ഫോണ്‍ വ്യാഴാഴ്ച; ഓപ്പോ എഫ് 27 പ്രോ പ്ലസ്- വീഡിയോ

ഇന്ത്യയിലെ ആദ്യത്തെ IP69റേറ്റഡ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ഓപ്പോ
 OPPO INDIA
ഓപ്പോ എഫ് 27 പ്രോ പ്ലസ് വ്യാഴാഴ്ച അവതരിപ്പിക്കുംimage credit: OPPO INDIA

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ IP69റേറ്റഡ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ഓപ്പോ. ഓപ്പോ എഫ് 27 പ്രോ പ്ലസ് എന്ന പേരിലുള്ള ഫോണ്‍ കമ്പനി വ്യാഴാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഉയര്‍ന്ന നിലവാരമുള്ള മുന്‍നിര സ്മാര്‍ട്ട്ഫോണുകളില്‍ IP68 റേറ്റിങ് സാധാരണമാണെങ്കിലും കൂടുതല്‍ പരിരക്ഷ ഉറപ്പാക്കുന്ന IP69 റേറ്റിങ് ആദ്യമാണ്. ഇന്ത്യയിലെ ആദ്യത്തെ 'വാട്ടര്‍പ്രൂഫ് റേറ്റഡ്' സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു IP69 റേറ്റിംഗ് ഉണ്ടെങ്കില്‍ ഉയര്‍ന്ന മര്‍ദ്ദത്തെയും താഴ്ന്ന താപനിലയെയും ദീര്‍ഘനേരം നേരിടാന്‍ സ്മാര്‍ട്ട്‌ഫോണിന് കഴിയും. വെള്ളം, പൊടി എന്നിവയില്‍ നിന്ന് മികച്ച പ്രതിരോധം നല്‍കും എന്നതാണ് ഫോണിന്റെ പ്രധാനപ്പെട്ട ഫീച്ചര്‍.

ഓപ്പോ എ13 പ്രോയുടെ റീബാഡ്ജ് ചെയ്ത മോഡലായിരിക്കും പുതിയ സ്മാര്‍ട്ട്‌ഫോണ്‍. സാങ്കേതികവിദ്യയുടെ പരിഷ്‌കരണത്തിലൂടെ, അര മണിക്കൂര്‍ വെള്ളത്തില്‍ മുങ്ങിയാലും ഫോണ്‍ ശരിയായി പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വെള്ളത്തിനും പൊടിക്കും എതിരായ ശക്തമായ സംരക്ഷണം ഉറപ്പാക്കുന്നതിന്

IP69 റേറ്റിങിന് പുറമേ, ഫോണിന് IP68, IP66 റേറ്റിങും ലഭിച്ചിട്ടുണ്ട്. ഡിസ്പ്ലേ സംരക്ഷണത്തിനായി Corning Gorilla Glass Victus 2 സാങ്കേതികവിദ്യയോടെയാണ് ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

 OPPO INDIA
ഒഴുകിയെത്തിയത് 3.28 ലക്ഷം കോടി, എട്ട് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വലിച്ചത് 14,800 കോടി

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com