യുപിഐ ഇടപാടുകള്‍ ഇടയ്ക്കിടെ തടസ്സപ്പെടുന്നുണ്ടോ?; വിശദീകരണവുമായി ആര്‍ബിഐ

യുപിഐ വഴിയുള്ള പണമിടപാടുകള്‍ ഇടയ്ക്കിടെ തടസ്സപ്പെടാന്‍ കാരണം ബാങ്കുകളുടെ കാലഹരണപ്പെട്ട സാങ്കേതികവിദ്യയാകാമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്
RBI Governor Shaktikanta Das
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്ഫയൽ

ന്യൂഡല്‍ഹി: യുപിഐ വഴിയുള്ള പണമിടപാടുകള്‍ ഇടയ്ക്കിടെ തടസ്സപ്പെടാന്‍ കാരണം ബാങ്കുകളുടെ കാലഹരണപ്പെട്ട സാങ്കേതികവിദ്യയാകാമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അല്ലാതെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളല്ല ഇതിന് കാരണം. ആര്‍ബിഐയുടെ കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതികവിദ്യ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബാങ്കുകളുടെ ഭാഗത്ത് നിന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. നെറ്റ് വര്‍ക്ക് തകരാര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് പ്രധാനമായി ഉയര്‍ന്നുവരുന്നത്. ഡിജിറ്റല്‍ പണമിടപാടുകള്‍ തടസപ്പെടുന്നത് ഉപഭോക്താക്കള്‍ക്ക് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ജൂണ്‍ നാലിന് നിരവധി ഉപഭോക്താക്കള്‍ക്കാണ് ഇടപാട് നടത്താന്‍ കഴിയാത്ത അവസ്ഥ വന്നത്.

ഇതുമൂലം സാമ്പത്തികമായി ചെയ്തതീര്‍ക്കേണ്ട നിരവധി കാര്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. പ്രതിദിന യുപിഐ ഇടപാടുകള്‍ 45 കോടി കടന്നിരിക്കുകയാണ്. ഇടപാടുകളുടെ എണ്ണ വര്‍ധിച്ചതോടെ, ഇത് കൈകാര്യം ചെയ്യാന്‍ ബാങ്കുകള്‍ക്ക് കഴിയാതെ വന്നതോടെയാണ് തകരാറുകള്‍ സംഭവിക്കുന്നതെന്നാണ് ആര്‍ബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരം സംഭവങ്ങള്‍ കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആര്‍ബിഐ. ബാങ്ക് സിസ്റ്റത്തിലെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചതെന്നും ആര്‍ബിഐ വ്യക്തമാക്കി.

RBI Governor Shaktikanta Das
മോദി സര്‍ക്കാരില്‍ പ്രതീക്ഷ; ഓഹരി വിപണി റെക്കോര്‍ഡില്‍, സെന്‍സെക്‌സ് 77,000 കടന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com