ടി 20 ലോകകപ്പും യുറോയും കോപ്പ അമേരിക്കയും ഒറ്റ സബ്‌സ്‌ക്രിപ്ഷനില്‍; പ്ലാനുമായി വി

vi
Vifile

കൊച്ചി: ഈ സീസണിലെ ഐസിസി മെന്‍സ് ടി20 ലോക കപ്പും യൂറോ കപ്പും കോപ്പ അമേരിക്കയും ഉള്‍പ്പെടെയുള്ള കായിക മല്‍സരങ്ങള്‍ ഒരൊറ്റ സബ്‌സ്‌ക്രിപ്ഷനിലൂടെ കാണാന്‍ അവസരമൊരുക്കി വി മൂവീസ് ആന്‍ഡ് ടിവി ആപ്പ്. ഇതിനു പുറമെ ഡിസ്‌നി ഹോട്ട്സ്റ്റാര്‍, സോണി ലിവ് തുടങ്ങിയവ ലളിതമായി ലഭ്യമാക്കുന്ന ബണ്ടില്‍ഡ് സബ്‌സ്‌ക്രിപ്ഷനുകളും വി അവതരിപ്പിച്ചിട്ടുണ്ട്.

പോസ്റ്റ് പെയ്ഡില്‍ പ്രതിമാസം 199 രൂപയ്ക്കും പ്രീ പെയ്ഡില്‍ 202 രൂപയ്ക്കും വി മൂവീസ് ആന്‍ഡ് ടിവി പ്രോ പ്ലാനില്‍ സൗകര്യപ്രദമായി ഒടിടികള്‍് ലഭിക്കും. ടി20 ലോകകപ്പ് ഡിസ്‌നി ഹോട്ട്സ്റ്റാറിലും യൂറോ കപ്പ്, കോപ്പ അമേരിക്കയ്ക്കുള്ള ഫാന്‍ കോഡ് സോണി ലിവിലും ലഭിക്കും. ടിവി, ആന്‍ഡ്രോയ്ഡ്, ഐഒഎസ് മൊബൈല്‍, വെബ് എന്നിവിടങ്ങളില്‍ ഇതു ലഭിക്കുകയും ചെയ്യും. 13ല്‍ ഏറെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍, 400ല്‍ ഏറെ ടിവി ചാനലുകള്‍, 15000ത്തില്‍ ഏറെ മൂവികള്‍ തുടങ്ങിയവ ഈ സബ്‌സ്‌ക്രിപ്ഷനിലൂടെ ലഭിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വി ഉപഭോക്താക്കള്‍ക്ക് മൂന്നു മാസത്തേക്കുള്ള ഡിസ്‌നി ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷനും 30 ദിവസ കാലാവധിയുള്ള 8 ജിബി ഡാറ്റയും 169 രൂപയ്ക്ക് ലഭിക്കും. ടി 20 ലോകകപ്പ് ഫോണില്‍ ലഭ്യമാക്കാന്‍ ഇതു സഹായകമാകും.

സോണി ലിവ് ബണ്ടില്‍ഡ് വഴി 903 രൂപ പ്ലാനില്‍ 90 ദിവസത്തെ സോണി ലിവ് പ്രീമിയം മൊബൈലും പ്രതിദിനം 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും. 369 രൂപ പ്ലാനില്‍ 30 ദിവസത്തെ സബ്‌സ്‌ക്രിപ്ഷനാവും ഇങ്ങനെ ലഭിക്കുക. 82 രൂപ പ്ലാനിള്‍ സോണി ലിവ് പ്രീമിയം മൊബൈലിന്റെ 28 ദിവസ സബ്‌സ്‌ക്രിപ്ഷനും 14 ദിവസത്തേക്ക് 4 ജിബി ഡാറ്റയും ലഭിക്കും.

vi
യുപിഐ ഇടപാടുകള്‍ ഇടയ്ക്കിടെ തടസ്സപ്പെടുന്നുണ്ടോ?; വിശദീകരണവുമായി ആര്‍ബിഐ

പോസ്റ്റ് പെയ്ഡില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കായി 499 രൂപയ്ക്ക് ഒരു വര്‍ഷത്തെ ഡിസ്‌നി ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷനും 20 ജിബി ഡാറ്റയും ലഭിക്കും. ഫുട്‌ബോള്‍ ആരാധകര്‍ക്കു സൗകര്യപ്രദമായ രീതിയില്‍ 100 രൂപ പ്രതിമാസത്തില്‍ സോണി ലിവ് പ്രീമിയം (ടിവിയും മൊബൈലും) 10ജിബി ഡാറ്റയും ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com