സുരക്ഷയിലും കരുത്തിലും വിട്ടുവീഴ്ചയില്ല; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുതിയ രണ്ടു മാനദണ്ഡങ്ങള്‍ കൂടി, വിശദാംശം

ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയും പെര്‍ഫോമന്‍സും വര്‍ധിപ്പിക്കുന്നതിന് പുതിയ രണ്ട് മാനദണ്ഡങ്ങള്‍ കൂടി അവതരിപ്പിച്ച് കേന്ദ്രം
ELECTRIC VEHICLES
പവർട്രെയിനും ബാറ്ററിയും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക ലക്ഷ്യംഫയൽ

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയും പെര്‍ഫോമന്‍സും വര്‍ധിപ്പിക്കുന്നതിന് പുതിയ രണ്ട് മാനദണ്ഡങ്ങള്‍ കൂടി അവതരിപ്പിച്ച് കേന്ദ്രം. ഇലക്ട്രിക് ബാറ്ററിയില്‍ ഓടുന്ന ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ഗുഡ്‌സ് ട്രക്കുകള്‍ എന്നിവയ്ക്ക് ബാധകമായ മാനദണ്ഡങ്ങളാണ് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് കൊണ്ടുവന്നത്.

IS 18590: 2024, IS 18606: 2024 എന്നിവയാണ് പുതിയ രണ്ടു സ്റ്റാന്‍ഡേഡുകള്‍. ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള പവര്‍ട്രെയിന്‍, ( എന്‍ജിനും ട്രാന്‍സ്മിഷനും ഉള്‍പ്പെടുന്ന ഭാഗങ്ങള്‍) ബാറ്ററി എന്നിവയുമായി ബന്ധപ്പെട്ടാണ് മാനദണ്ഡം. പവര്‍ട്രെയിനും ബാറ്ററിയും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ സ്റ്റാന്‍ഡേഡുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടാതെ ബാറ്ററികള്‍ സുരക്ഷിതവും ഗുണമേന്മയുള്ളതാണെന്നും ഉറപ്പുവരുത്തുകയും പുതിയ മാനദണ്ഡങ്ങളുടെ ലക്ഷ്യമാണ്. 'ഇലക്ട്രിക് കാറുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവ പുതിയ മാനദണ്ഡങ്ങളുടെ കീഴില്‍ വരും. ഇതോടെ ഇവികള്‍ക്കും അവയുടെ ചാര്‍ജിംഗ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആക്സസറികള്‍ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡുകളുടെ ആകെ എണ്ണം 30 ആയി ഉയര്‍ന്നതായി ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ELECTRIC VEHICLES
മെറ്റ എഐ സേവനം ഇന്ത്യയിലും; വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എല്ലാത്തിലും ലഭ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com