ചരിത്ര നേട്ടം; ചന്ദ്രന്റെ വിദൂര മേഖലകളിലെ മണ്ണുമായി ചാങ്ഇ-6 ഭൂമിയില്‍ തിരിച്ചെത്തി
ബെയ്ജിങ്: ചന്ദ്രനില്‍ നിന്ന് കുഴിച്ചെടുത്ത പാറയുടെയും മണ്ണിന്റെയും സാമ്പിളുമായി ചൈനയുടെ ചാങ്ഇ-6 പേടകം തിരിച്ചെത്തി. ഇന്റര്‍ മംഗോളിയന്‍ മേഖലയില്‍ ഇന്ന് ഉച്ചയോടെ വടക്കന്‍ ചൈനയില്‍ പേടകം ഇറങ്ങി. 50 വര്‍ഷം പഴക്കമുള്ള അഗ്‌നിപര്‍വ്വത പാറയും മറ്റ് വസ്തുക്കളും ചന്ദ്രന്റെ ഇരുവശങ്ങളിലുമുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു.
യുഎസിന്റെയും സോവിയറ്റ് യൂണിയന്റെയും ദൗത്യങ്ങള്‍ ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും ബഹിരാകാശ മുഖത്തു നിന്നുള്ള വിദൂര മേഖലകളില്‍ നിന്ന് മണ്ണിന്റെ സാമ്പിളുകള്‍ ആദ്യമായി എത്തിച്ചത് ചൈനയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മേയ് മൂന്നിന് വിക്ഷേപിച്ച ചാങ്ഇ6 ജൂണ്‍ രണ്ടിന് പുലര്‍ച്ചെയോടെ (ബെയ്ജിങ് സമയം)യാണ് ചന്ദ്രനിലെത്തിയത്. അന്നു മുതല്‍ ചന്ദ്രനിലെ മണ്ണും ചന്ദ്രോപരിതലത്തിലെ പാറപ്പൊടിയും ശേഖരിക്കുന്ന തിരക്കിലായിരുന്നു ചാങ്ഇ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഐറ്റ്‌കെനില്‍ നിന്നും ചാങ്ഇ6 ശേഖരിച്ച സാമ്പിളുകള്‍ ചന്ദ്രനെ കുറിച്ചുള്ള പുതിയ അറിവുകള്‍ പകര്‍ന്ന് നല്‍കുമെന്നാണ് ശാസ്ത്രലോകത്തെ വിദഗ്ധരുടെ പ്രതീക്ഷ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ