കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കി വിജയിച്ച സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജ് സംവിധാനം ജൂണ്‍ മാസം നാലാം തീയതി മുതല്‍ കേരളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കും
ഗോവ, മുംബൈ, അയോധ്യ എന്നിവിടങ്ങളിലേക്ക് സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജ് നടത്താനാണ് പദ്ധതി
ഗോവ, മുംബൈ, അയോധ്യ എന്നിവിടങ്ങളിലേക്ക് സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജ് നടത്താനാണ് പദ്ധതിപ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജ് ആദ്യമായി കേരളത്തിലും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കി വിജയിച്ച സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജ് സംവിധാനം ജൂണ്‍ മാസം നാലാം തീയതി മുതല്‍ കേരളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍ എസ്ആര്‍എംപിആര്‍ ഗ്ലോബല്‍ റെയില്‍വേസും കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രിന്‍സി വേള്‍ഡ് ട്രാവല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.

ഗോവ, മുംബൈ, അയോധ്യ എന്നിവിടങ്ങളിലേക്ക് സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജ് നടത്താനാണ് പദ്ധതി. തുടക്കം എന്ന നിലയില്‍ അടുത്ത മാസം ആദ്യം തിരുവനന്തപുരത്ത് നിന്ന് ഗോവയിലേക്ക് സര്‍വീസ് നടത്തും. ഒരേസമയം 600 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ ടു ടയര്‍ എസി, ത്രീ ടയര്‍ എസി, സ്ലീപ്പര്‍ ക്ലാസ് എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോര്‍സ്റ്റാര്‍ ഹോട്ടലുകളിലെ താമസം ഉള്‍പ്പെടെ നാലുദിവസത്തെ ഗോവന്‍ യാത്രയ്ക്ക് 16,400 രൂപയാണ് ടു ടയര്‍ എസി നിരക്ക്. ത്രീ ടയര്‍ എസിയില്‍ യാത്ര ചെയ്യാന്‍ 15,150 രൂപ നല്‍കണം. സ്ലീപ്പറില്‍ 13,999 രൂപയാണ് നിരക്ക്. താമസം, ഭക്ഷണം, പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സന്ദര്‍ശനം എന്നിവ ഉള്‍പ്പെടെയാണ് ടൂര്‍ പാക്കേജ്.ട്രാവല്‍ ഇന്‍ഷുറന്‍സ് ആണ് മറ്റൊരു പ്രത്യേകത. ട്രെയിനില്‍ നിന്ന് ഇറങ്ങി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ബസില്‍ യാത്ര ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.

അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ടതില്ല. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 60 ജീവനക്കാരും യാത്രക്കാര്‍ക്ക് വേണ്ടിയുള്ള പാക്കേജിന്റെ ഭാഗമായി ട്രെയിനിലുണ്ടാകും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് കയറാന്‍ കഴിയും. എന്നാല്‍ ടൂര്‍ പാക്കേജിന്റെ ഭാഗമായി ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകുകയുള്ളൂ. സിസിടിവി, ജിപിഎസ് ട്രാക്കിംഗ്, വൈ-ഫൈ, ഭക്ഷണം, വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ എന്നിവ ട്രെയിനിന്റെ പ്രത്യേകതകളാണ്.

അയോധ്യ പാക്കേജ്

പുണ്യനഗരികളായ അയോധ്യ, വാരണാസി, പ്രയാഗ് രാജ് എന്നിവിടങ്ങളാണ് അയോധ്യ പാക്കേജില്‍ ഉള്‍പ്പെടുന്നത്. രാംലല്ല ദര്‍ശന്‍ കൂടാതെ ഹനുമാന്‍ ഗാര്‍ഹി, കാശി വിശ്വനാഥക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, അന്നപൂര്‍ണ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം, ത്രിവേണി സംഗമം സ്‌നാനം, സരയുവിലെയും ഗംഗയിലെയും ആരതി എന്നിവയുമുണ്ട്. നിരക്ക്: ടു ടയര്‍ എ.സി: 37,150 രൂപ. ത്രീ ടയര്‍: 33,850, നോണ്‍ എസി സ്ലീപ്പര്‍: 30,550.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുംബൈ പാക്കേജ്

നാലു ദിവസമാണ് മുംബൈ യാത്ര. പ്രത്യേക മുംബൈ സിറ്റി ടൂറിനൊപ്പം ബോളിവുഡ് താരങ്ങളുടെ വസതികള്‍ കാണാനും ബോളിവുഡ് ബാഷിനും അവസരമുണ്ടാകും. നിരക്ക്: ടു ടയര്‍ എ.സി: 18,825 രൂപ. 3 ടയര്‍: 16,920, നോണ്‍ എസി സ്ലീപ്പര്‍: 15050.

ഗോവ, മുംബൈ, അയോധ്യ എന്നിവിടങ്ങളിലേക്ക് സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജ് നടത്താനാണ് പദ്ധതി
കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com