ഓഹരി വിപണിയിലെ ഇടിവ്: ആറ് പ്രമുഖ കമ്പനികളുടെ വിപണി മൂല്യത്തിലെ നഷ്ടം 1.73 ലക്ഷം കോടി, നേട്ടം ഉണ്ടാക്കിയ കമ്പനികള്‍ ഇവ

ഓഹരി വിപണിയിലെ ഇടിവിനെ തുടര്‍ന്ന് മുന്‍നിര പത്തു കമ്പനികളില്‍ ആറു കമ്പനികളുടെ വിപണി മൂല്യത്തില്‍ മൊത്തത്തില്‍ ഉണ്ടായ നഷ്ടം 1,73,097.59 കോടി രൂപ
എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ഐസി  കമ്പനികളെയാണ് ഏറെയും ബാധിച്ചത്
എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ഐസി കമ്പനികളെയാണ് ഏറെയും ബാധിച്ചത്പ്രതീകാത്മക ചിത്രം

മുംബൈ: ഓഹരി വിപണിയിലെ ഇടിവിനെ തുടര്‍ന്ന് മുന്‍നിര പത്തു കമ്പനികളില്‍ ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍ മൊത്തത്തില്‍ ഉണ്ടായ നഷ്ടം 1,73,097.59 കോടി രൂപ. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കാണിത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ഐസി എന്നി കമ്പനികളെയാണ് ഏറെയും ബാധിച്ചത്. കഴിഞ്ഞയാഴ്ച ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 1213 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. 1.64 ശതമാനം ഇടിവ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ നിന്ന് 60,678 കോടി രൂപയാണ് വാഷ്ഔട്ടായി പോയത്. നിലവില്‍ 10,93,026.58 കോടി രൂപയാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം. എല്‍ഐസിയുടെ വിപണി മൂല്യം 5,76,049.17 കോടിയായാണ് താഴ്ന്നത്. ഏകദേശം 43,168 കോടിയുടെ നഷ്ടമാണ് നേരിട്ടത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 36,000 കോടിയാണ് നഷ്ടമായത്. നിലവില്‍ 19,04,643.44 കോടിയാണ് റിലയന്‍സിന്റെ വിപണി മൂല്യം. ഐസിഐസിഐ ബാങ്ക് 17,567 കോടി, എസ്ബിഐ 11,780 കോടി, ഐടിസി 3807 കോടി എന്നിങ്ങനെയാണ് മറ്റു ചില പ്രമുഖ കമ്പനികളുടെ വിപണിമൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം ടിസിഎസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ് എന്നിവ വിപണിമൂല്യത്തില്‍ നേട്ടം ഉണ്ടാക്കി. 20,442.2 കോടി, 33,270 കോടി, 3611 കോടി എന്നിങ്ങനെയാണ് വിപണിമൂല്യം വര്‍ധിച്ചത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ഐസി  കമ്പനികളെയാണ് ഏറെയും ബാധിച്ചത്
സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് വിലക്ക്; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com