ബില്‍ ഗേറ്റ്‌സിന്റെ മുന്‍ ഭാര്യ പടിയിറങ്ങി, ബില്‍ ആന്റ് മെലിൻഡ‍ ഗേറ്റ്‌സില്‍ ഇനി മെലിൻഡ‍യില്ല; 1250 കോടി ഡോളര്‍ ജീവകാരുണ്യത്തിന്

മൈക്രോസോഫ്റ്റ് സിഇഒ ബില്‍ ഗേറ്റ്‌സിന്റെ മുന്‍ ഭാര്യ മെലിൻഡ‍ ഫ്രഞ്ച് ഗേറ്റ്‌സ് ബില്‍ ആന്റ് മെലിൻഡ‍ ഗേറ്റ്‌സ് ഫൗണ്ടേഷനില്‍ നിന്ന് പടിയിറങ്ങുന്നു
ബിൽ ​ഗേറ്റ്സിനൊപ്പം മെലിൻഡ‍
ബിൽ ​ഗേറ്റ്സിനൊപ്പം മെലിൻഡ‍എപി, ഫയൽ

വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് സിഇഒ ബില്‍ ഗേറ്റ്‌സിന്റെ മുന്‍ ഭാര്യ മെലിൻഡ‍ ഫ്രഞ്ച് ഗേറ്റ്‌സ് ബില്‍ ആന്റ് മെലിൻഡ‍ ഗേറ്റ്‌സ് ഫൗണ്ടേഷനില്‍ നിന്ന് പടിയിറങ്ങുന്നു. ഫൗണ്ടേഷനിലെ കോ- ചെയര്‍ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാന്‍ ഇതാണ് ശരിയായ സമയമെന്ന് മെലിൻഡ‍ പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ അടുത്ത ചാപ്റ്ററിന് തുടക്കമിട്ട് മുന്നോട്ടുപോകാന്‍ ഇതാണ് ശരിയായ സമയമെന്നും മെലിൻഡ‍ ഗേറ്റ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ബിൽ ​ഗേറ്റ്സിനൊപ്പം മെലിൻഡ‍
സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, അലക്‌സാ വോയ്‌സ് അസിസ്റ്റ്; ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, വില 94,999 രൂപ മുതല്‍

'സ്ത്രീകളുടെയും കുടുംബങ്ങളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ 1250 കോടി ഡോളര്‍ കൂടി അധികമായി ലഭിക്കും. തന്റെ മുന്‍ പങ്കാളി ബില്‍ ഗേറ്റ്‌സുമായുള്ള ഉടമ്പടിക്ക് നന്ദി'- മെലിൻഡ‍ പറഞ്ഞു. മെലിൻഡ‍യുടെ രാജി ജൂണ്‍ 7 മുതല്‍ പ്രാബല്യത്തില്‍ വരും.

'ഇത് ഞാന്‍ നിസ്സാരമായി എടുത്ത തീരുമാനമല്ല, ഞാനും ബില്ലും ഒരുമിച്ച് നിര്‍മ്മിച്ച അടിത്തറയിലും ലോകമെമ്പാടുമുള്ള അസമത്വങ്ങള്‍ പരിഹരിക്കുന്നതിന് അത് ചെയ്യുന്ന അസാധാരണമായ പ്രവര്‍ത്തനത്തിലും ഞാന്‍ അഭിമാനിക്കുന്നു. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സിഇഒ മാര്‍ക്ക് സുസ്മാനെയും ഫൗണ്ടേഷന്റെ ട്രസ്റ്റി ബോര്‍ഡിനെയും അഭിനന്ദിക്കുന്നു'- മെലിൻഡ‍യുടെ വാക്കുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com